അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ- ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കേഴിക്കോട്, കാസര്‍ഗോഡ് , കണ്ണൂര്‍ , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 5 ബുധന്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്പ്‍മെന്റ് സ്‍കോളര്‍ഷിപ്പ് 2026-27

 


     പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന സാമ്പത്തികവും കുടുംബപരവുമായ പിന്നോക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്പ്‍മെന്റ് സ്‍കോളര്‍ഷിപ്പിനായി 2026-27 അധ്യയനവര്‍ഷം 5, 8 ക്ലാസുകളില്‍ പഠിക്കുന്നതും 4,7 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇ-ഗ്രാന്‍റ്‍സ് പോര്‍ട്ടല്‍ 3.0മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.പരീക്ഷയും സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ സര്‍ക്കുലറിലും ഈ പോസ്റ്റിന് അവസാനം നല്‍കിയിരിക്കുന്ന 01.06.2024 സര്‍ക്കുലറിലും നിന്ന് ലഭ്യമാണ്

നിബന്ധനകള്‍

  1. 2026-27 അധ്യയനവര്‍ഷം സര്‍ക്കാര്‍ /എയ്‍ഡഡ് വിദ്യാലയങ്ങളില്‍ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍കള്‍ക്കാണ് അപേക്ഷിക്കാവുന്നത്. 
  2. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല
  3. മുന്‍ വര്‍ഷം (4,7 ക്ലാസുകളില്‍) എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. 
  4. സ്കീം കാലയളവില്‍ സര്‍ക്കാര്‍ / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം
  5. പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല സമുദായത്തില്‍ പെട്ട / പട്ടിക വര്‍ഗത്തിലെ പി വി റ്റി ജി വിദ്യാര്‍ഥികളില്‍ ബി ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം
  6. സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്ന സമയത്തെ പഠനനിലവാരത്തില്‍ നിന്നും തുടര്‍ന്നുള്ള വാര്‍ഷിക പരീക്ഷകളില്‍ പിന്നോക്കം  പോവുകയാണെങ്കില്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കും
  7. 5, 8 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ യഥാക്രമം കാറ്റഗറി 1 യുപി, കാറ്റഗറി 2 ഹൈസ്കൂള്‍ വിഭാഗം ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ പങ്കെടുക്കണം
  8. സ്കീം പ്രകാരം യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും ഹൈസ്‍കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 5500 രൂപയുമാണ് സ്കോളര്‍ഷിപ്പ് തുക ലഭിക്കുക
സമയക്രമം
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  :- 15.07.2026
  • ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  :- 15.07.2026
  • ഹാള്‍ ടിക്കറ്റ്  :- ജൂലൈ അവസാന വാരം
  • പരീക്ഷ നടക്കുന്ന തീയതി :- 02.08.2026 (10 മണി മുതല്‍ 12 വരെ)

Post a Comment

Previous Post Next Post