അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

MY STEPS -14

ചിറ്റൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ് എസ് എല്‍ സി വിജയശതമാനം ഉയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച തനത് പദ്ധതിയാണ് My Steps-14. വ്യത്യസ്തമായ ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ അവര്‍ ആവിഷ്‌കരിച്ച പദ്ധതി മറ്റ് വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. മെച്ചപ്പെട്ട നിലയിലുള്ള പരിഹാരബോധനം ലക്ഷ്യമിട്ട് കുട്ടികളുടെ നിലവാരം കുട്ടിയും അധ്യാപകനും വെവ്വേറെ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കി നിലവാരം ഉയര്‍ത്തുകയാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി അവര്‍ തയ്യാറാക്കിയ വിലയിരുത്തല്‍ സൂചകങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. Personal Evaluation-ന് ഓരോ വിദ്യാര്‍ഥിക്കും നല്‍കുകയും ഓരോ പരീക്ഷയെയും കുറിച്ച് അവരുടെ പ്രതീക്ഷകളും അവര്‍ നേടിയ മാര്‍ക്കും ശേഖരിക്കുകയും തുടര്‍ന്ന് Personal Evaluation Tool-2 എന്ന രണ്ടാമത്തെ ടൂള്‍ ഉപയോഗിച്ച് ഓരോ പരീക്ഷയെയും കുട്ടിയും അധ്യാപകനും നിലയിരുത്തുന്നതോടൊപ്പം രണ്ട് പേരും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായ വിലയിരുത്തലിന്റെ അടിസ്ഥനത്തില്‍ നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ അവര്‍ പുലര്‍ത്തുന്നു. അതോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്കായി ഒരു ടൈംചേബിളും അവര്‍ തയ്യാറാക്കിയിരിക്കുന്നു. മറ്റ് വിദ്യാലയങ്ങള്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ഒരു ആശയമെന്ന നിലയില്‍ അവരുടെ ആശയം ഇവിടെ പങ്ക് വെക്കുന്നു. എസ് ഐ ടി സി ഫോറത്തിന് വേണ്ടി ഈ ആശയും പങ്ക് വെക്കാന്‍ തയ്യാറായ അവിടുത്തെ അക്കാദമിക് സെല്ലിനെയും വിശേഷിച്ച് ഇത് നമുക്കയച്ചുതന്ന അവിടുത്തെ എസ് ഐ ടി സി ഹരിമാഷിനെയും അഭിനന്ദിക്കുന്നു. മറ്റ് വിദ്യാലയങ്ങളും അവരുടെ ആശയങ്ങള്‍ പങ്ക് വെക്കാന്‍ തയ്യാറാണെങ്കില്‍ ഫോറത്തിനയച്ചു തരിക. നവീനാശയങ്ങള്‍ ഫോറം പങ്ക് വെക്കുന്നതായിരിക്കും.
Personal Evaluation Tool 1
Personal Evaluation Tool 2
Time Table

Post a Comment

Previous Post Next Post