അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അദ്ധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു


പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള 2013 ലെ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡിന് അദ്ധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. 2008 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുളള ആദ്യ പതിപ്പായിരിക്കണം. സര്‍ഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലേക്ക് പ്രത്യേകം രചനകള്‍ അയക്കാം. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകളുടെ അഞ്ച് പകര്‍പ്പുകളും ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുവെന്ന മേലുദ്യോഗസ്ഥന്റെ സാക്ഷ്യപത്രവും ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ഒഫീസര്‍ക്ക് ലഭിക്കത്തക്കവിധം അയക്കണം.
Prof.Joseph Mundasery Smaraka Award 

Post a Comment

Previous Post Next Post