ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Online Absentees Entry

      ഈ വര്‍ഷം മുതല്‍ പരീക്ഷാ SSLC ദിവസങ്ങളില്‍ Absent ആയ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ ചീഫ് സൂപ്രണ്ടുമാര്‍ Upload ചെയ്യണമെന്ന് പരീക്ഷാ ഭവന്റെ പുതിയ നിര്‍ദ്ദേശം. പരീക്ഷാ ഭവന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് സ്കൂള്‍ കോഡ് User Name-ഉം CE Score അപ്‌ലോഡ് ചെയ്യുന്നതിനുപയോഗിച്ച പാസ്‌വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്യണം.പരീക്ഷാദിവസങ്ങളില്‍ വൈകുന്നേരം ആറ് മണിക്കകം ഈ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദ്ദേശം
               തുറന്ന് വരുന്ന ജാലകത്തില്‍ Absent ആയ വിദ്യാര്‍ഥി ഏത് വിഭാഗത്തലാണോ വരുന്നത് അത് തിരഞ്ഞെടുക്കുക(Regular, PCN, PCO) Absent ആയ വിദ്യാര്‍ഥിയുടെ Register Number ടൈപ്പ് ചെയ്ത്  View Details ബട്ടണ്‍ അമര്‍ത്തുക.തുറന്ന് വരുന്ന ജാലകത്തിലെ Select Subject എന്നതിന് നേരെയുള്ള ബോക്സില്‍ നിന്നും വിഷയും തിരഞ്ഞെടുക്കുക. തുടര്‍ന്ന് Save Absentee ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് അടുത്ത Absentee നമ്പര്‍ നല്‍കുക. ഇങ്ങനെ എല്ലാ വിഭാഗത്തിലെയും Absentees നമ്പര്‍ നല്‍കി View List പരിശോധിച്ച് ശരിയെന്നുറപ്പാക്കുക
ലിങ്ക് ഇവിടെ
(ലിങ്ക് മോസില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ Application    --> Internet --> Chromium Web Browser or Epiphany Web Browser-ഓ പരീക്ഷിക്കുക)

Post a Comment

Previous Post Next Post