ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

വിദ്യാര്‍ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ പരിപാടി : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ലാഭപ്രഭ-2 എന്ന പ്രചരണ പരിപാടിക്കായി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലാഭപ്രഭ പദ്ധതിയെ പരിചയപ്പെടുത്താന്‍ ഒരു അദ്ധ്യാപക കോ-ഓര്‍ഡിനേറ്ററുടെ സന്നദ്ധസേവനം ഉറപ്പാക്കണം. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പദ്ധതിയില്‍ ചേര്‍ക്കുകയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക. എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളെ എസ്.എം.എസ്. അയപ്പിച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കണം. അവധിക്കാലത്ത് സ്വന്തം വീട്ടിലെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വൈദ്യുതി ബില്ലിന്റെ കോപ്പി കോ-ഓര്‍ഡിനേറ്റര്‍ ശേഖരിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്തവരുടെ ബില്‍, മൊബൈല്‍ വിവരങ്ങള്‍ എന്നിവ ക്രോഡീകരിക്കാനും ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങള്‍ സശ്രദ്ധം വീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും വേണം. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മഹത്തായ ഈ പദ്ധതിയില്‍ പങ്കെടുപ്പിച്ച് അവരില്‍ ഊര്‍ജ്ജസംരക്ഷണശീലം ഒരു ദിനചര്യയാക്കി വളര്‍ത്തിയെടുക്കുന്നതിന് ഊര്‍ജ്ജസംരക്ഷണ പരിപാടിയായ ലാഭപ്രഭയുമായി സഹകരിക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post