എല്ലാ
പൊതുഅധികാര സ്ഥാനത്തിലെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീലധികാരി എന്നിവര്‍
വിവരാവകാശ നിയമമനുസരിച്ച് അപേക്ഷകന് ലഭ്യമാക്കുന്ന രേഖകളുടെ
പകര്‍പ്പുകളില്‍ 2005 -ലെ വിവരാവകാശ നിയമപ്രകാരം നല്‍കുന്ന പകര്‍പ്പ് എന്ന്
സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന് സംസ്ഥാനവിവരാവകാശ കമ്മീഷന്‍
നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ജനുവരി 31-ലെ വിധിയുടെ
അടിസ്ഥാനത്തിലാണിത്.