സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

SSLC IT Practical Examination 2014



ഈ വര്‍ഷത്തെ എസ് എശ് എല്‍ സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഈയാഴ്ച ആരംഭിക്കുന്നു. ഫെബ്രുവരി 19 ബുധനാഴ്ച്ച മുതല്‍ ഫെബ്രുവരി 28 വരെയാണ് പരീക്ഷ. 18-ന് ചൊവ്വാഴ്ചയായിരിക്കും ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കണം. ചീഫുമാരുടെ നിയമനോത്തരവുകളും പരീക്ഷാസാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാവും. ഇന്‍വിജിലേറ്റര്‍മാരെയും ഡെപ്യൂട്ടി ചീഫിന്റെയും നിയമനോത്തരവുകളും തിങ്കളാഴ്ച ഉച്ചക്ക് മുന്നേ സ്കൂളുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയവസരത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകള്‍ ഇവിടെ കുറിക്കുന്നു.
SITC Forum തയ്യാറാക്കിയ പരീക്ഷാ ഫോമുകള്‍ക്കുള്ള ഹെല്‍പ്പ് ഫയല്‍& പോസ്റ്റര്‍
പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍
  1. Circular Dated 23/01/2014
  2. Circular Dated 31/01/2014
  3. Circular Dated 13/02/2014.
പ്രധാന മാറ്റം 
തെങ്കിലും കാരണവശാല്‍ കുട്ടി Finish Exam നല്‍കിയാല്‍ ലോഗിന്‍ വിന്‍ഡോ ആയിരിക്കും ലഭ്യമാവുക. പ്രസ്തുതസാഹചര്യത്തില്‍ പരീക്ഷ തുടരുന്നതിന് Cancel ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഇന്‍വിജിലേറ്റര്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് പരീക്ഷ അവസാനിപ്പിക്കാവുന്നതാണ്
  • ഈ വര്‍ഷം മുതല്‍ പരീക്ഷാസമയം ഒരു മണിക്കൂറായി ചുരുക്കിയിരിക്കുന്നു.
  • ഏഴ് സ്കോറുകള്‍ വീതമുള്ള നാല് ചോദ്യങ്ങളാവും ഉണ്ടാവുക.
  • തിയറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സോഫ്റ്റ്‌വെയര്‍ വഴി നടക്കുന്നതിനാല്‍ തിയറി പരീക്ഷക്ക് പുനര്‍മൂല്യനിര്‍ണ്ണയം ഉണ്ടാവില്ല. പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മുന്‍വര്‍ഷത്തെപ്പോലെ ആയിരിക്കും
  • മുന്നൊരുക്കങ്ങള്‍
  • പരീക്ഷാ ജോലിക്ക് പോകുന്നതിനു മുമ്പായി ഓരോ വിദ്യാലയത്തിലെയും കമ്പ്യൂട്ടറുകള്‍ പരീക്ഷക്കായി സജ്ജമാക്കേണ്ടത് അതത് സ്കൂളുകളിലെ SITC മാരുടെ ചുമതലയാണ്
  • ഉബുണ്ടു 10.04-12 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പരീക്ഷാ നടത്തേണ്ടതെന്നതിനാല്‍ എല്ലാ കമ്പ്യൂട്ടറുകളിലെയും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇത് തന്നെയെന്ന് ഉറപ്പാക്കുക.
  • കമ്പ്യൂട്ടറിന്റെ Date and Time ശരിയാണന്നുറപ്പാക്കുക.
  • ആവശ്യമില്ലാത്ത ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യുക. ആവശ്യമുള്ളവയെ പെന്‍ഡ്രൈവിലേക്കോ മറ്റോ മാറ്റി പ്രവര്‍ത്തനസജ്ജമാക്കുക.
  • ഓരോ കമ്പ്യൂട്ടറിന്റെയും Password എഴുതി കംപ്യൂട്ടറില്‍ പതിപ്പിക്കുകയോ പ്രധാനാധ്യാപകര്‍ വഴി ഡെപ്യൂട്ടി ചീഫിനെ ഏല്‍പ്പിക്കുകയോ ചെയ്യുക.
  • കമ്പ്യൂട്ടറുകള്‍ക്ക് നമ്പറുകള്‍ നല്‍കുക.
  • ഇന്‍വിജിലേറ്റര്‍മാരുടെ നിയമനം ലഭിച്ചുകഴിഞ്ഞാല്‍ അവരുമായി ബന്ധപ്പെട്ട് പരീക്ഷയുടെ ഷെഡ്യൂളുകള്‍ തയ്യാറാക്കി വിദ്യാര്‍ഥികളെ അറിയിക്കുയും ഷെഡ്യൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്യുക
  • ഇന്‍സ്റ്റലേഷന്‍ സമയത്ത് ചെയ്യേണ്ടവ
    പരീക്ഷയുടെ ടെക്നിക്കല്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. ചീഫ് സൂപ്രണ്ട് നല്‍കുന്ന സി ഡി ഉപയോഗിച്ച് ഓരോ കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിക്കണം.
    ആവശ്യമായ ഫോമുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം
    ഒരു ഇന്‍വിജിലേറ്റര്‍ ,നാലുവരെ കമ്പ്യൂട്ടറുകള്‍ക്ക് ഒരാള്‍ അഞ്ച് മുതല്‍ എട്ടുവരെ കമ്പ്യൂട്ടറുകള്‍ക്ക് രണ്ടു പേര്‍ എന്ന ക്രമത്തിലായിരിക്കും ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിരിക്കുക.
    പരീക്ഷാ ഹാളില്‍ കുട്ടികളും ഇന്‍വിജിലേറ്റര്‍മാരുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കരുത്
    പരീക്ഷക്കെത്തുന്ന കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിന്‍ഡോ തയ്യാറാക്കി ഇന്‍വിജിലേറ്ററുടെ ഉത്തരവാദിത്വമാണ്
    പരീക്ഷക്കെത്തുന്ന ഓരോ വിദ്യാര്‍ഥിയെയും Form P4-ല്‍ രജിസ്റ്റര്‍ നമ്പര്‍ രഏഖപ്പെടുത്തി പരീക്ഷ ചെയ്യുന്ന കമ്പ്യൂട്ടര്‍ നമ്പര്‍ രേഖപ്പെടുത്തി അവരുടെ ഒപ്പ് വാങ്ങേണ്ടതാണ്.
    ഓരോ വിദ്യാര്‍ഥിയുടെയും പരീക്ഷ കഴിയുമ്പോള്‍ അവരുടെ സ്കോറുകള്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നതോടൊപ്പം Form P5-ലും ഇന്‍വിജിലേറ്റര്‍ രേഖപ്പെടുത്തേണ്ടതാണ്
    IEDS വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളുടെ പരീക്ഷ അതിന് നിയോഗിച്ചരിക്കുന്ന ഇന്‍വിജിലേറ്ററിന്റെ സഹായത്തോടെയാണ്  നടത്തേണ്ടത്. കാഴ്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് (Visually Impaired) തിയറി പരീക്ഷ ജനറല്‍ വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ ഉപയോഗിച്ച് സ്ക്രൈബിന്റെ സഹായത്തോടെയും പ്രാക്ടിക്കല്‍ പരീക്ഷ പരീക്ഷാഭവന്‍ തയ്യാറാക്കി നല്‍കുന്ന പ്രത്യേക ചോദ്യപേപ്പര്‍ ഉപയോഗിച്ചുമാണ് നടത്തേണ്ടത്. മറ്റുവിഭാഗക്കാര്‍ക്ക് ജനറല്‍ വിഭാഗത്തിന്റെ സോഫ്റ്റ്‌വെയര്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്.
    ഓരോ ദിവസത്തെയും പരീക്ഷ കഴിഞ്ഞാല്‍ അ കമ്പ്യൂട്ടറില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളുടെയും റിസള്‍ട്ട് Export/ Import ചെയ്ത് പ്രിന്റര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറിലാക്കി ഒരു പ്രിന്റ് ഔട്ട് എടുത്ത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
    ഏതെങ്കിലും കാരണത്താല്‍ Export /Import സാധ്യാമാകാതെ വന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ധികളുടെയും പരീക്ഷാവിവരങ്ങള്‍ ഉള്‍പ്പെടുത്തി കണ്‍സോളിഡേറ്റഡ് സ്കോര്‍ഷീറ്റ് എഴുതി തയ്യാറാക്കേണ്ടതാണ്.
     


     

Post a Comment

Previous Post Next Post