രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വിക്ടേഴ്‌സിലെ 'Live with Lessons' ഇനിമുതല്‍ രണ്ടുമണിക്കൂര്‍

ഐടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ലൈവ് വിത്ത് ലെസന്‍സ് ഇനി മുതല്‍ രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യും. ജനുവരി ഒന്നുമുതല്‍ സംപ്രേഷണം ചെയ്തുവരുന്ന ഈ പരിപാടിയിലേക്ക് സംശയ നിവാരണത്തിനായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും പരീക്ഷ അടുത്തുവരുന്നതിനാലുമാണ് ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗം വരുന്ന തരത്തില്‍ വളരെ പ്രയാസമുള്ള പാഠഭാഗങ്ങള്‍ പോലും ലളിതമായി അവതരിപ്പിക്കുന്ന ഈ പരിപാടി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗ സംബന്ധിയായ സംശയങ്ങള്‍ വിക്ടേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പരായ 1800429877 ലേക്ക് വിളിച്ച് നേരിട്ട് ഉത്തരങ്ങള്‍ തേടാം victersquestions@gmail.com എന്ന ഇ-മെയില്‍ അഡ്രസിലേക്കും ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. തിങ്കളാഴ്ച ഗണിതശാസ്ത്രത്തിലും ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിലും ബുധനാഴ്ച രസതന്ത്രത്തിലും വ്യാഴാഴ്ച ജീവശാസ്ത്രത്തിലും വെള്ളിയാഴ്ച സാമൂഹ്യശാസ്ത്രത്തിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം ഏഴുമുതല്‍ ഒന്‍പതുവരെ ഈ തല്‍സമയ ഫോണ്‍-ഇന്‍ പ്രോഗ്രാം സംപ്രേഷണം ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെയും ശനി, ഞായര്‍ ദിവസങ്ങളിലും ഇവയുടെ പുനഃസംപ്രേഷണവുമുണ്ട്.

Post a Comment

Previous Post Next Post