ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഐ ടി പരീക്ഷ തുടങ്ങി-പത്രവാര്‍ത്ത

       ഒരു പത്രത്തില്‍ ഇന്നലെ വന്ന വാര്‍ത്തയാണ് മുകളില്‍ .എസ് ഐ ടി സി ഫോറം പങ്കിട്ട ഐ ടി അധ്യാപകരുടെ വികാരം മനസിലാക്കാന്‍ അധ്യാപകസംഘടനകള്‍ തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. നമ്മുടെ ആവശ്യം പ്രതിഫലവര്‍ദ്ധനയോടൊപ്പം തന്നെ അതിലെ അപാകതകള്‍ പരിഹരിച്ച് അത് ഏകീകരിക്കുക എന്നതായിരുന്നു.  ഒരേ വിദ്യാലയത്തില്‍ ഒരേ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് രണ്ട് വേതനം എന്നത് ശരിയല്ല എന്നതാണ് ഫോറത്തിന്റെ നിലപാട്. SSLC Invigilation Duty ചെയ്യുന്ന കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും ദൂരപരിധി കണക്കാക്കാതെ ഒരേ നിരക്കില്‍ വേതനം നല്‍ണമെന്ന ഫോറത്തന്റെ ആവശ്യത്തെ അധ്യാപകസമൂഹം അംഗീകരിക്കുമെന്നും പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അത് പ്രാവര്‍ത്തികമാക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സുഗമമായ നിലയില്‍ പരീക്ഷ നടത്തുന്നതിന് അധ്യാപകര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഡെപ്യൂട്ടി ചീഫുമാര്‍ പരീക്ഷാ ഇന്‍വിജിലേഷന്‍ നടത്തേണ്ടതില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ പരീക്ഷ അനന്തമായി നീണ്ടു പോകാതിരിക്കുന്നതിനും പരീക്ഷാ സമയക്രമം താളം തെറ്റാതിരിക്കുന്നതിനും പല സ്കൂളുകളിലും ഡെപ്യൂട്ടി ചീഫുമാര്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി കൂടി ചെയ്യുന്നു എന്നത് ഫോറത്തിലെ അധ്യാപകരുടെ സഹകരണത്തിന്റെ സൂചനയാണ്. പ്രതിഫലത്തിന് വേണ്ടിയായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ചെയ്യാന്‍ ബാധ്യസ്ഥരല്ല എന്ന നിലപാടെടുത്ത് പരീക്ഷാ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പികാകമായിരുന്നു. അതിന് മുതിരാതെ പരീക്ഷയുമായി സഹകരിക്കുന്ന ഫോറത്തിലെ എല്ലാ അധ്യാപകര്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഈ സഹകരണമെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ സഹായകരമാകട്ടെ എന്ന് നമുക്കാശിക്കാം. ഫോറം മുന്നോട്ട് വെച്ച ആശയങ്ങളെ പിന്തുണച്ച എല്ലാ അധ്യാപകസംഘടനകള്‍ക്കും നന്ദി. എസ്.ഐ.ടി.സി ഫോറത്തില്‍ എല്ലാ അധ്യാപക സംഘടനയിലെ അംഗങ്ങള്‍ ഉണ്ടെന്നും അതു കൊണ്ടുതന്നെ ഇത് ഏതെങ്കിലും സംഘടനയുടെ ഭാഗമല്ലെന്നും ഐ.ടി അധ്യാപകരുടെ ഒരു കൂട്ടായ്മ മാത്രമാണ് എന്നും അതിനാലാണ് നാം നടത്തിയ ബഹിഷ്കരണതീരുമാനം അധ്യാപകര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടതെന്ന തിരിച്ചറിവ് സംഘടനകള്‍ മനസിലാക്കുമെന്നും പ്രത്യാശിക്കാം.

3 Comments

Previous Post Next Post