Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പരിശീലനം എന്തിന് ബഹിഷ്‌കരിക്കുന്നു?

      എസ് എസ് എല്‍ സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ വീണ്ടുമൊരിക്കല്‍ കൂടി അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാലാകാലങ്ങളായി നാമുയര്‍ത്തിയ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. ഈ വര്‍ഷാരംഭത്തില്‍ പാലക്കാടെത്തിയ ബഹുമാനപ്പെട്ട പരീക്ഷാ ജോയിന്റ് കമ്മീഷററെ നേരില്‍ കണ്ട് SITC മാരും ഐ ടി അധ്യാപകരും നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടവതരിപ്പിക്കുകയും വിശദാംശങ്ങള്‍ രേഖാമൂലം നല്‍കുകയുമുണ്ടായി. തുടര്‍ന്ന് ബഹുമാനപ്പെട്ട ഡി പി ഐക്കും പരീക്ഷാ സെക്രട്ടറിക്കും ഇതേപ്രശ്നങ്ങള്‍ ഉന്നയിച്ച് കത്ത് അയക്കുകയുമുണ്ടായെങ്കിലും പരിഹാരമാവാതെ പ്രശ്നങ്ങള്‍ അവശേഷിക്കുന്നു .ഈ സാഹചര്യത്തിലാണ് മറ്റ് വിഷയങ്ങള്‍ മാറ്റിവെച്ച് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കെങ്കിലും പരിഹാരം തേടി ബഹു ഡി പി ഐക്ക് ഇക്കഴിഞ്ഞ ആഴ്ച പരീക്ഷയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കുകയുണ്ടായി.
1. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറിലെ അപാക്തകള്‍ പരിഹരിക്കണം. സര്‍ക്കുലറില്‍ പരീക്ഷയുടെ നടത്തിപ്പിന് ഡെപ്യൂട്ടി ചീഫുമാരെ നിയമിക്കാനുള്ള നിര്‍ദ്ദേശമുണ്ടെങ്കിലും അവരുടെ ചുമതലകള്‍ എന്തെന്നോ പരീക്ഷയുടെ ഇന്‍വിജിലേഷന്‍ നടത്തണമെന്നോ വ്യക്തമായി പറയുന്നില്ല. കൂടാതെ ഡെപ്യൂട്ടി ചീഫുമാര്‍ക്ക് പ്രതിഫലം എന്തെന്ന് പറയുന്നുമില്ല.(ഡെപ്യൂട്ടി ചീഫ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ പ്രതിഫലം സര്‍ക്കുലറിലെവിടെയും പറയാത്ത തുകയായതിനാല്‍ 2009-ലേതു പോലെ ഓഡിറ്റ് ഒബ്ജക്ഷനുണ്ടായാല്‍ തിരിച്ചടക്കാന്‍ നാം ബാധ്യസ്തരാകും എന്നതിനാലാണ് ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് അഭ്യര്‍ഥിച്ചത്. ഇത്തവണത്തെ സര്‍ക്കുലറിലും ഇക്കാര്യം വ്യക്തമാക്കത്തതിനാല്‍ ആശങ്ക വര്‍ധിക്കുന്നു)
2. പരീക്ഷാ ഡ്യൂട്ടിയില്‍ സഹകരിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം ഏകീകരിക്കണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം മുതല്‍ നാം ഉന്നയിക്കുന്നതാണ്. കേവലം ഇന്‍വിജിലേഷന്‍ എന്നതിനപ്പുറം വാല്യുവേഷനും നാം നടത്തുന്നുണ്ട്. രാവിലെ പരീക്ഷ ആരംഭിക്കുന്നതിനു മുന്നേ പരീക്ഷാ കേന്ദ്രത്തിലെത്തുന്ന നാം ഒരു നിമിഷം പോലും മാറിനില്‍ക്കാതെ അഞ്ച് ബാച്ചുകള്‍ക്ക് വരെ പരീക്ഷ നടത്തിയിട്ടാണ് പുറത്തിറങ്ങുന്നത്. ഇങ്ങനെ ആത്മാര്‍ഥമായി പണിയെടുക്കുന്ന നമുക്ക് മണിക്കൂറിന് 10 രൂപ നിരക്കില്‍ നല്‍കുന്ന പ്രതിഫലം അപര്യാപ്തമാണെന്ന് ആരും സമ്മതിക്കും. ഇപ്പോള്‍ തിയറിയും പ്രാക്ടിക്കലും ഒരുമിച്ചാക്കിയതോടെ വാല്യുവേഷന്‍, സറണ്ടര്‍ ഇനത്തില്‍ നല്‍കിയിരുന്ന തുക ലാഭിക്കുകയുണ്ടായെങ്കിലും നമ്മുടെ ഉത്തരവാദിത്വം വര്‍ധിച്ചതല്ലാതെ പ്രതിഫലത്തില്‍ മാറ്റമുണ്ടായിട്ടില്ല. മാത്രമല്ല മറ്റ് പല ജില്ലകളിലും ദൂരം പരിഗണിക്കാതെ 270 രൂപ നിരക്കില്‍ പ്രതിഫലം നല്‍കുന്നു എന്നാണ് അറിയാല്‍ കഴിഞ്ഞത് (നമ്മുടെ ജില്ലയില്‍ എഴുപതും.) ഈ ന്യൂനത പരിഹരിക്കുന്നതിനും എല്ലാ ജില്ലക്കാര്‍ക്കും ഏകീകരിച്ച നിരക്കില്‍ പ്രതിഫലം നല്‍കുന്നതിനും നടപടികളുണ്ടാവണമെന്ന് നാം ആവശ്യപ്പെട്ടിരുന്നു
3. SSLC IT Practical പരീക്ഷ കഴിഞ്ഞ് സ്കൂളുകളിലെത്തുന്ന നാം മറ്റ് ക്ലാസുകളുടെ പരീക്ഷകള്‍ക്ക് ശേഷം തിയറി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്ന സമയത്താണ് സാധാരണ 8,9 ക്ലാസുകളിലെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതിനുള്ള സര്‍ക്കുലര്‍ വരുന്നത്. എങ്ങനെ  നടത്തണമെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഏപ്രില്‍ ആദ്യവാരത്തില്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് സാധാരണ നല്‍കുക. ഇക്കാര്യത്തിലും വ്യക്തമായ പ്ലാനിങ്ങ് ഉണ്ടാവണമെന്നും നാം ആവശ്യപ്പെട്ടിരുന്നു.
ആശങ്കകള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ പരിശീലന പരിപാടി ബഹിഷ്കരിക്കുന്നതിന് ഫോറത്തിന്റെ ഇന്ന് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനമെടുത്തത്. എല്ലാ അധ്യാപകരുടെയും സഹകരണം ഫോറം അഭ്യര്‍ഥിക്കുന്നു

2 Comments

Previous Post Next Post