ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

വിക്കിഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ പദ്ധതി

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഐടി@സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിഗ്രന്ഥശാലയ്ക്കുവേണ്ടി പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി സംഘടിപ്പിക്കുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാകമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികള്‍ പരിചയപ്പെടാന്‍ അവസരെമൊരുക്കുക, വിക്കിഗ്രന്ഥശാലയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനില്‍ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഐടി@സ്കൂള്‍, മലയാളം വിക്കിസമൂഹം, സാഹിത്യ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
പദ്ധതിയില്‍ ങ്കടുക്കാനായി സ്കൂളുകള്‍ ഇവിടെ നല്കിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി വിക്കിഗ്രന്ഥശാലയിലെ പദ്ധതിതാള്‍ സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post