അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഫീസ് ഏര്‍പ്പെടുത്തി

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന് താഴെപറയുന്ന വ്യവസ്ഥകളോടെ ഫീസ് നിശ്ചയിച്ച് ഉത്തരവായി. സര്‍ട്ടിഫിക്കറ്റൊന്നിന് നൂറ് രൂപ നിരക്കിലാണ് വെരിഫിക്കേഷന്‍ ഫീസ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഈടാക്കേണ്ടത്. സംസ്ഥാനത്തിനുള്ളിലുള്ള സ്ഥാപനങ്ങള്‍ വെരിഫിക്കേഷന്‍ ഫീസ് 0202-01-102-97(3)other receipt എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ട്രഷറികളിലും സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങള്‍ വെരിഫിക്കേഷന്‍ ഫീസ് ജോയിന്റ് ഡയറക്ടര്‍ (പരീക്ഷാ വിഭാഗം), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, തിരുവനന്തപുരം വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കുകളിലെ ഡിമാന്റ് ഡ്രാഫ്റ്റായും ഒടുക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളുടെ എംബസികള്‍/സ്ഥാപനങ്ങള്‍ എന്നിവയെ ഫീസ് ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post