അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം : അദാലത്ത് നടത്തും

സര്‍ക്കാര്‍ സ്‌കൂളിനോടനുബന്ധിച്ച് പി.റ്റി.എ. നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5,000, 3,500 നിരക്കില്‍ 2012 ആഗസ്റ്റ് ഒന്ന്മുതല്‍ ഓണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. നിരവധി അധ്യാപകര്‍ക്കും ആയമാര്‍ക്കും ഇത്തരത്തില്‍ അനുവദിച്ച ഓണറേറിയം ലഭിക്കില്ലെന്ന് പരാതി ലഭിച്ചതിനാലും ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിനാലും അര്‍ഹരായ മുഴുവന്‍ പ്രീ-പ്രൈമറി ടീച്ചര്‍മാരെയും ആയമാരെയും കണ്ടെത്തുന്നതിന് ഒരു അദാലത്ത് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ കാര്യാലയത്തിലും നടത്തും. ഇതിനായി അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സഹിതം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിസംബര്‍ അഞ്ചിനകം പരാതി നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post