ഇന്‍സ്റ്റിറ്റിയൂട്ട്
ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരവും ഉപന്യാസ മത്സരവും
സംഘടിപ്പിക്കുന്നു. രണ്ടു ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നാംഘട്ട മത്സരം നവംബര്‍ 30ന് മുമ്പ് തിരുവനന്തപുരം (സൗത്ത് സോണ്‍),
എറണാകുളം (സെന്‍ട്രല്‍ സോണ്‍), കോഴിക്കോട് (നോര്‍ത്ത് സോണ്‍)
കേന്ദ്രങ്ങളില്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട
ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം ഗവ.മോഡല്‍ ഹയര്‍
സെക്കണ്ടറി സ്‌കൂള്‍ തൈക്കാടും, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍,
പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ്
ഹയര്‍ സെക്കണ്ടറി സ്‌കൂളും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഗവണ്‍മെന്റ്
അച്യുതന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും ആയിരിക്കും മത്സരകേന്ദ്രം.
ഹൈസ്‌കൂള്‍/ഹയര്‍സെക്കണ്ടറി/കോളേജ് തലങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍
ഉണ്ടായിരിക്കും. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രത്യേകമായാണ് മത്സരം
സംഘടിപ്പിക്കുന്നത്. പ്രസംഗമത്സരത്തിന് രാവിലെ 11 മണിക്കും ഉപന്യാസ
മത്സരാര്‍ത്ഥികള്‍ ഉച്ചക്ക് ഒരു മണിക്കും മുന്‍പ് മത്സര കേന്ദ്രങ്ങളില്‍
റിപ്പോര്‍ട്ട് ചെയ്യണം.
ഒന്നാം ഘട്ട മത്സരത്തില്‍ ഓരോ സോണില്‍ ഓരോ ഇനത്തില്‍
തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ വീതം ഡിസംബര്‍ ആറ്, ഏഴ്
തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍
പങ്കെടുക്കും. ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും സമ്മാന ജേതാക്കള്‍ക്ക്
യഥാക്രമം 5000, 3000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/
പ്രിന്‍സിപ്പാള്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കുകയോ സ്‌കൂളില്‍/ കോളേജില്‍
നിന്ന് ഇ-മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യുകയോ വേണം. അവസാന തീയതി നവംബര്‍
11. വിലാസം: ഡയറക്ടര്‍ ജനറല്‍/രജിസ്ട്രാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
പാര്‍ലമെന്ററി അഫയേഴ്‌സ്, ചെങ്കള്ളൂര്‍, പൂജപ്പുര, തിരുവനന്തപുരം 695 012.
ഇ.മെയില്‍.mailinpa@gmail.com ഫോണ്‍: 0471 2353926.