വിദ്യാര്‍ത്ഥികള്‍
തന്നെ സമാഹരണവും അവതരണവും നിര്‍വ്വഹിക്കുന്ന വിദ്യാഭ്യാസ വാര്‍ത്താ
ബുളളറ്റിന്‍ ഐ.ടി. സ്‌കൂള്‍ വിക്ടേഴ്‌സില്‍ സംപ്രേഷണം ആരംഭിച്ചു. സമകാലീന
സംഭവങ്ങള്‍, വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പുതുതായി വരുന്ന
അറിയിപ്പുകള്‍, പദ്ധതികള്‍, വിദ്യാഭ്യാസ പരിപാടികള്‍, ശാസ്ത്ര സാങ്കേതിക
മേഖലയിലെ സംഭവ വികാസങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ടുളള
ബുളളറ്റിനില്‍ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍,
വാര്‍ത്തകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. സ്‌കൂളുകളില്‍ നടക്കുന്ന
പാഠ്യ- പാഠ്യേതര പരിപാടികളുടെ ദൃശ്യരൂപങ്ങളും അവയെ സംബന്ധിക്കുന്ന
വാര്‍ത്താക്കുറിപ്പുകളും അതത് സ്‌കൂളിന്റെ
മേലധികാരികള്‍ക്ക്victersnews@gmail.com, victers@gmail.com,
victers@itschool.gov.in എന്നീ മെയില്‍ വിലാസങ്ങളില്‍ അയക്കുകയോ 0471
2529800 എന്ന നമ്പരില്‍ അറിയിക്കുകയോ ചെയ്യാം. എല്ലാ പ്രവൃത്തി
ദിവസങ്ങളിലും ഉച്ചയ്ക്ക് 1.20 നാണ് വാര്‍ത്താ സംപ്രേഷണം. വൈകുന്നേരം 3.30
നും രാത്രി 8.50 നും അടുത്തദിവസം രാവിലെ 10.30 നും പുന:സപ്രേഷണവും ചെയ്യും.