സമ്പൂര്‍ണ്ണയില്‍ അപ്‌ലോഡ് ചെയ്യേണ്ട ഫോട്ടോയുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകര്‍ ഉന്നയിച്ച പ്രധാന സംശയം ഫോട്ടോയുടെ സൈസ് എത്രയായിരിക്കണം എന്നതായിരുന്നു. ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദ്ദേശം ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ വര്‍ഷത്തെ അതേ സൈസായിരിക്കും എന്ന് അനുമാനിക്കാം. SSLC പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലഭിച്ച സര്‍ക്കുലറില്‍ (Circular No 17S/2012/10/1421(20) dtd 25.10.2012) പറഞ്ഞിരിക്കുന്നത് 150 X 200 Pixel (150 Pixel Width-ഉം 200 Pixel- Height) വലിപ്പമുള്ളതും പരമാവധി 30 KB-യില്‍ കൂടാത്തതുമായിരിക്കണം. ഈ സൈസിലല്ലാത്ത ഫോട്ടോ സമ്പൂര്‍ണയില്‍ Upload ആയാലും Pareekshabhavan-ന് ഉപയോഗിക്കാന്‍ കഴിയില്ല എന്നും സര്‍ക്കുലറില്‍ പറയുന്നു