പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് 2013-14 അധ്യയന
വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള പാഠപുസ്തകം രണ്ടാം ഭാഗം വിതരണത്തിനായി ജില്ലാതല
വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത് സ്‌കൂള്‍ അധികാരികള്‍ കൈപ്പറ്റണം.
ഒന്നാം ഭാഗം പാഠപുസ്തകങ്ങള്‍ ഏതെങ്കിലും ഇനിയും ലഭിക്കാനുള്ള
ഗവണ്‍മെന്റ്എയിഡഡ് അംഗീകൃത സ്‌കൂളുകള്‍ ബന്ധപ്പെട്ട ജില്ലാ വിതരണ
കേന്ദ്രങ്ങളില്‍ നിന്നും അവ കൈപ്പറ്റേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു.