പത്താം തരം തുല്യതാ പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയത്തിന് ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദിഷ്ടഫാറത്തിലുള്ള അപേക്ഷയും പേപ്പറൊന്നിന് 200 രൂപ നിരക്കിലുള്ള ഫീസും സഹിതം 30-ന് ബൂധനാഴ്ച വൈകുന്നേരം നാല് മണിക്ക് മുമ്പായി ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഹെഡ്‌മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്കൂളില്‍ ലഭിച്ച അപേക്ഷകളുടെ വിശദവിവരം(അപേക്ഷകന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍, പുനര്‍മൂല്യനിര്‍ണ്ണയം നടത്തേണ്ട വിഷയം, ലഭിച്ച തുക) ശ്രീ ജോണ്‍സ് വി ജോണ്‍, സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ആയി 31.10.2013-ന് അയക്കണം .ഫീസിനത്തില്‍ ലഭിച്ച തുക സെക്രട്ടറി, പരീക്ഷഭവന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാന്‍ കഴിയുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഇതോടൊപ്പം ഉള്ളടക്കം ചെയ്യണം