അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC and DNT പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

എസ് ഐ ടി സി ഫോറം പരിശീലന പരിപാടി

ഐ ടി മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി എസ് ഐ ടി സി ഫോറം ഐ ടി സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ശനിയാഴ്ച ആരംഭിക്കുന്നു. സമയം രാവിലെ പത്ത് മണി.
  പരിശീലനകേന്ദ്രങ്ങള്‍
ഡിജിറ്റല്‍ പെയിന്റിങ്ങ് :-രാവിടെ പത്ത് മണി മുതല്‍ ബി ആര്‍ സി ഒറ്റപ്പാലത്തും മണ്ണാര്‍ക്കാട് യത്തീംഖാന സ്കൂളിലും (ഡി എച്ച് എസ് നെല്ലിപ്പുഴ) ഗവ ഹൈസ്കൂള്‍ കോട്ടായിയിലും.  പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സി യില്‍ (സുല്‍ത്താന്‍പേട്ട മാധവിയമ്മ ഹോസ്‌പിറ്റലിനു സമീപം) ഉച്ചക്ക് രണ്ടു മണിക്ക് ആയിരിക്കും പരിശീലന സമയം
വെബ് ഡിസൈനിങ്ങ് :- ബി ആര്‍ സി ഒറ്റപ്പാലം ,ശ്രീകൃഷ്ണ ഹൈസ്കൂള്‍ നല്ലേപ്പിള്ളി, പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സി (
എല്ലാ കേന്ദ്രങ്ങളിലും രാവിലെ പത്തു മണിമുതല്‍ )
ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ ചെയ്തവര്‍ പങ്കെടുക്കിന്നില്ലെങ്കില്‍ ആ വിവരം മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പാലക്കാട് ഡി ആര്‍ സിയിടെ ഡിജിറ്റല്‍ പെയിന്റിങ്ങ് ഒഴികെയുള്ള പരിശീലനങ്ങള്‍ രാവിലെ പത്തു മണിക്ക് ആരംഭിക്കും. പാലക്കാട് കേന്ദ്രത്തിലെ ഡിജിറ്റല്‍ പെയിന്റിങ്ങ് ഉച്ചക്ക് രണ്ടു മണിക്കായിരിക്കും തുടങ്ങുക

വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസ ജില്ല പരിഗണിക്കാതെ ഏറ്റവും അടുത്ത പരിശീലനകേന്ദ്രത്തില്‍ പങ്കെടുക്കാവുന്നതാണ്
പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്ത ലാപ്‌ടോപ്പുകള്‍(ഉബുണ്ടു 10.04) പരിശീലനത്തില്‍ പങ്കെടുക്കുന്ന അവസരത്തില്‍ കൊണ്ടുവരേണ്ടതാണ്. പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ഥിയും 20 രൂപ രജിസ്ട്രേഷന്‍ ഇനത്തില്‍ നല്‍കണം. 

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Post a Comment

Previous Post Next Post