മലയാള
ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചശേഷമുള്ള ആദ്യ മലയാള ഭാഷാ വാരാചരണം
ഐടി@സ്‌കൂള്‍ പ്രോജക്ട് എല്ലാ ജില്ലാകളിലും ആഘോഷിക്കും. പ്രോജക്ടിന്റെ
നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോളേജ്/സ്‌കൂള്‍ തലത്തിലുള്ള അധ്യപകര്‍,
മാധ്യമ പ്രവര്‍ത്തകര്‍ താത്പര്യമുള്ള മറ്റു ജീവനക്കാര്‍/പൊതുജനങ്ങള്‍
തുടങ്ങിയവര്‍ക്ക് സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കും.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐടി@സ്‌കൂള്‍ പ്രോജക്ടിന്റെ
സ്വതന്ത്ര സോഫ്ട്‌വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി
നല്‍കും. താത്പര്യമുള്ളവര്‍ ഐടി@സ്‌കൂള്‍ പ്രോജക്ടിന്റെ അതതു ജില്ലാ
ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
അറിയിച്ചു. ജില്ലാ ഓഫീസിന്റെ വിശദാംശങ്ങള്‍www.itschool.gov.in ല്‍
ലഭ്യമാണ്.