വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

സംരംഭകത്വദിനം ശ്രദ്ധിക്കണ്ട കാര്യങ്ങള്‍


സെപ്തംബര്‍12 വ്യാഴാഴ്ച ഒരു മണി മുതല്‍ ഒന്നര വരെയായിരിക്കും ലൈവ് സംപ്രേക്ഷണം
രാവിലെ പത്തരമുതല്‍ ട്രയല്‍ ഉണ്ടായിരിക്കും
സ്കൂളുകള്‍ പന്ത്രണ്ടരക്ക് തന്നെ കമ്പ്യൂട്ടറുകള്‍ തയ്യാറാക്കിയിരിക്കണം.
ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ സംപ്രേക്ഷണം അവസാനിക്കുന്നതു വരെ സ്കൂളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.
ഉച്ചക്കുശേഷമുള്ള പരീക്ഷ നടക്കുന്ന ക്ലാസുകളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.
സംപ്രേക്ഷണം അവസാനിച്ചാലുടന്‍ തന്നെ FEEDBACK-കള്‍ അപ്‌ലോഡ് ചെയ്യണം. ഫീഡ്‌ബാക്ക് ലിങ്കുകള്‍ എസ് ഐ ടി സി ഫോറം ബ്ലോഗിലും(sitcforumpalakkad.blogspot.in) ഡി ആര്‍ സി ബ്ലോഗിലും(itspalakkad.blogspot.in) ലഭിക്കുന്നതാണ്. രണ്ടുമണിക്കുള്ളില്‍ ഫീഡ് ബാക്കുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഫോട്ടോകള്‍ drcpkd@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം.
പരിപാടിയുടെ കൃത്യമായ സംപ്രേക്ഷണം കുട്ടികളിലെത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ (വൈദ്യുതി, ഇന്റര്‍നെറ്റ് മുതലായവ) സ്കൂളുകള്‍ ഉറപ്പു വരുത്തേണ്ടതാണ്.
മോസില്ല, ഗൂഗിള്‍ ക്രോം എന്നീ ബ്രൗസറുകള്‍ മാത്രം ഉപയോഗിക്കുക.
ഗൂഗിള്‍ ഹാങ്ഔട്ട് കാണാന്‍ ഇനിപ്പറയുന്ന സാങ്കേതിക മാര്‍ഗം സ്വീകരിക്കാം: Go to- 
www.youtube.com/oommenchandykerala.
 Check on the videos tab. 
 Choose the events option. 
Choose the thumbnail video. 
           Video opens to broadcast the message. 
 

HELP DESK Number: 0491 2520085 (DRC,IT@school)
സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അനേ്വഷണകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് (സെപ്റ്റംബര്‍ 12) വ്യാഴാഴ്ച സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യും. 50 ലക്ഷം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ഹാങ്ഔട്ട് സര്‍ക്കാര്‍ പരിപാടി ജനങ്ങളില്‍ എത്തിക്കുവാന്‍ വിനിയോഗിക്കുന്നത്. സംരംഭകത്വ പദ്ധതി വലിയതോതില്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെയാണ് ഗൂഗിള്‍ ഹാങ്ഔട്ടിന്റെ സമയം. പത്തുമിനിറ്റാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നത്. വിദ്യാര്‍ത്ഥി സ്വയംസംരംഭകര്‍ക്കായി മുഖ്യമന്ത്രി സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തും. തുടര്‍ന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കും. ഐറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ആമുഖ പ്രഭാഷണം നടത്തും. യുട്യൂബിലൂടെയും www.youtube.com/oommenchandykerala) ഹാങ്ഔട്ട് ഇന്‍ എയറിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. വിദ്യാര്‍ഥികളെ കൂടാതെ വെബ് ബ്രൗസറുള്ള ആര്‍ക്കും ഇതു കാണാന്‍ കഴിയും. സര്‍വകലാശാലകള്‍, കോളേജുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പരീക്ഷ എഴുതുന്ന കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എമേര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി സംരംഭകത്വ നയത്തിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ മാത്രം ഐടി/ടെലികോം മേഖലയില്‍ ആയിരത്തില്‍പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനം ആചരിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംരംഭകത്വദിനം ആചരിക്കും. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഭിത്തി സജ്ജീകരിക്കും. രാവിലെ 08.30ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ പ്ലസ്സിന്റെ വീഡിയോ ചാറ്റ് സംവിധാനമാണ് ഗൂഗിള്‍ ഹാങ്ഔട്ട്. ഒരേസമയം നിരവധിപോരോട് മുഖാമുഖം സംസാരിക്കാന്‍ ഇത് അവസരം നല്‍കുന്നു. ഗൂഗിള്‍ ഹാങ്ഔട്ട് കാണാന്‍ ഇനിപ്പറയുന്ന സാങ്കേതിക മാര്‍ഗം സ്വീകരിക്കാം: Go to- www.youtube.com/oommenchandykerala. Check on the videos tab. Choose the events option. Choose the thumbnail video. Video opens to broadcast the message. 

Post a Comment

Previous Post Next Post