SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്‍കൂള്‍ കലോല്‍സവം - മൊബൈല്‍ ആപ്പ്


2022-23 വര്‍ഷത്തെ സ്‍കൂള്‍ കലോല്‍സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. എന്‍ട്രി ലിസ്റ്റ് തയ്യാറാക്കല്‍, ചെസ്‍റ്റ് നമ്പര്‍ തയ്യാറാക്കല്‍, പാര്‍ട്ടിസിപ്പന്റ് ലിസ്‍റ്റ് തയ്യാറാക്കല്‍, റിസല്‍ട്ട് എന്‍ട്രി ചെയ്യല്‍, പോയിന്റ് പട്ടിക തയ്യാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ മൊബൈല്‍ ആപ്പിലൂടെ ചെയ്യാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങളും മറ്റ് പ്രവര്‍ത്തന രീതികളും ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും. ഇത് പ്രവര്‍ത്തിരപ്പിക്കുന്നതിനായി Play Store നിന്നും Google Sheets എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‍തിരിക്കണം . ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നതിലെ App Download Link എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന സ്‍പ്രെഡ്‍ഷീറ്റിന്റെ മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്യ‍ുമ്പോള്‍ ലഭിക്കുന്നതിലെ Request Edit Access എന്നതില്‍ ക്ലിക്ക് ചെയ്യുക. Owner Access Permission ലഭിച്ചാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. സ്‍കൂള്‍ കലോല്‍സവ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അധ്യാപകര്‍ക്ക് സഹായകരമാകുമെന്ന് വിശ്വസിക്കുന്ന ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

Click Here for School Kalolsavam App Details

1 Comments

Previous Post Next Post