ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കൻഡറിതലം തൊട്ടുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ട് മുതല്‍ ആരംഭിക്കുന്നു.ഇതിനുള്ള അധ്യാപക രജിസ്‍ട്രേഷന്‍ ആരംഭിച്ചു. Training Management System ലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
Higher Secondary , Vocational Higher Secondary വിഭാഗങ്ങള്‍ AI Trainingന് രജിസ്റ്റര്‍ ചെയ്യുന്നതിന് HSCAP ന്റെ Username, Password ഉപയോഗിച്ച് സമ്പൂര്‍ണ ലോഗിന്‍ ചെയ്‍ത് അതിലെ Training Mgt System വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്
ഇതിനായുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ
Click Here to Login to Training Management System
Step 1:-
Training Management System സൈറ്റില്‍ പ്രവേശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . തുറന്ന് വരുന്ന ലിങ്കില്‍ സമ്പൂര്‍ണ Usename & Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
Step 2:-
തുറന്ന് വരുന്ന ജാലകത്തിലെ Registration എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
Step 4:-
അധ്യാപകരുടെ ലിസ്റ്റ് ഇതിന് താഴെ ലഭിക്കും അതില്‍ പരിശീലനത്തിന് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട അധ്യാപകന്റെ പേരിന് ഇടത് വശത്തുള്ള ചെക്ക് ബോക്‍സില്‍ ടിക്ക് മാര്‍ക്ക് ചെയ്യുക . അപ്പോള്‍ Registered Successfully എന്ന മെസേജ് ലഭിക്കും.
ഇപ്രകാരം വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
Click Here for the Circular