ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.69%

 


2024 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു .99.69% ആണ് വിജയശതമാനം. 4 മണി മുതല്‍ ഫലം സൈറ്റുകളില്‍ .വിജയശതമാനം കൂടുതല്‍ കോട്ടയത്തും കുറവ് തിരുവനന്തപുരത്തും

  • റീവാല്യുവേഷന് നാളെ മുതല്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം 
  • സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 6 വരെ. 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം
  • പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം
  • ട്രയല്‍ അലോട്ട്‍മെന്റ്  മെയ് 29ന്
  • ആദ്യ അലോട്ട്‍മെന്റ് ജൂണ്‍ 5ന്
  • പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 മുതല്‍

ഒദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ചുവടെ ലിങ്കുകളിലും PRD Live മൊബൈല്‍ ആപ്പില്‍ നിന്നും ഫലം അറിയാവുന്നതാണ്. ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.


1 Comments

Previous Post Next Post