FLASH NEWS

2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക് ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍Provisional List of Second Phase Online Transfer LPSA/UPSA Palakkad
‍STATE SCHOOL ATHLETIC MEET
‍SCHOOL WIKI
‍വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക്
‍HI-TECH SCHOOL DATA COLLECTION
‍OBC PREMETRIC SCHOLARSHIP
‍DEPARTMENTAL TEST JAN 2017
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പാലക്കാട് റവന്യൂ ജില്ലയില്‍ ഓൺലൈൻ ട്രാൻസ്ഫർ ലിസ്‌റ്റിൽ സ്കൂളിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ധ്യാപകരുടെ എണ്ണവും, സ്കൂളിൽ നിന്നു ട്രാൻസ്ഫർ ലഭിച്ച അദ്ധ്യാപകരുടെ എണ്ണവും, നിലവിൽ ഉള്ള ഒഴിവുകളും കൂടി ഒത്തുനോക്കി നിശ്ച്ചിത ഒഴിവുകൾ (PSC+ IDT,+SSA deputation) ഇല്ലാത്ത മാത്രയിൽ 5/12/16 മുൻപായി പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിൽ അറിയിക്കേണ്ടതാണെന്ന് DDE നിര്‍ദ്ദേശം

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തിരഞ്ഞെടുത്ത ക്ലര്‍ക്കുമാര്‍ക്കുള്ള കപ്പാസിറ്റി ബില്‍ഡിങ്ങ് പരിശീലനഷെഡ്യൂള്‍ സ്കൂള്‍ മെയിലില്‍

പാലക്കാട് ജില്ലയിലെ യു പി സ്കൂളുകളിലെ പ്രൈമറി പ്രധാനാധ്യാപകരുടെ പുനര്‍ വിന്യാസം പുതിയ ഉത്തരവ് ഡൗണ്‍ലോഡ്‌സില്‍,br>
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

KASEPF വരിക്കാര്‍ GAIN PF മുഖേന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടുകള്‍ നല്‍ാകാത്തതിനാല്‍ അപേക്ഷകള്‍ അവ വേരിഫിക്കേഷന്‍ നടത്താതെ കെട്ടിക്കിടക്കുന്നതായും മേലില്‍ ഹാര്‍കോപ്പി നല്‍കാത്ത പക്ഷം അപേക്ഷകള്‍ നിരസിക്കുന്നതാണെന്നും APFO അറിയിക്കുന്നു.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

J
DEO PALAKKAD
ന്യൂനപക്ഷ പദവിയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി അനുവദിച്ചുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അഞ്ചാം തീയതിക്കകം സമര്‍പ്പിക്കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO

Examination Concession ലഭിക്കുന്നതിനായി LD വ്ഭാഗം സ്ക്രീനിങ്ങ് ടെസ്റ്റിനായി സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2017 ലെ SSLC പരീക്ഷക്ക് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള CWSN വിദ്യാര്‍ഥികളുടെ ലിസ്ററും രേഖകളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി 15നകം സമര്‍പ്പിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ SSLC പരീക്ഷക്ക് വേണ്ടി സ്റ്റാഫ് ലിസ്റ്റുകള്‍ (UP School അധ്യാപകര്‍ ഉള്‍പ്പെടെ)സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഇ മെയില്‍ മുഖേന നല്‍കുന്നതിന് നിര്‍ദ്ദേശം




DEO OTTAPALAM
നവപ്രഭ പ്രധാനാദ്ധ്യാപകരുടെ പരിശീലനം 05 .12 .16 ന് 10. 00 മണിക്ക് LSNTTI Ottapalam വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരിശീലനത്തിൽ ഓരോ സ്കൂളിൽ നിന്നും ഒരു പ്രധാനാധ്യാപകനും എസ് ആർ ജി കൺവീനറോ, ട്രെയിനിങ് മേഖലയിൽ മുൻ പരിചയമുള്ള അധ്യാപകനോ പങ്കെടുക്കേണ്ടതാണെന്ന് DEO

December 5ന് ഉച്ചക്ക് രണ്ട് മണിക്ക് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് സ്കൂളില്‍ വെച്ച് ഇ-ഫയലിങ്ങുമായി ബന്ധപ്പെട്ട് DDOമാര്‍ക്ക് നടത്തുന്ന പരിശീലനത്തില്‍ ഷൊര്‍ണ്ണൂര്‍ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO

ഷൊര്‍ണൂര്‍ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പ് BRC ഷൊര്‍ണ്ണൂരില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍. 9,10,HSS/VHSS വിഭാഗം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 29ന് രാവിലെ ഒമ്പതര മുതല്‍ പട്ടാമ്പി GHSSല്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തൃത്താല, പട്ടാമ്പി ഉപജില്ലാ പരിധികളിലുള്ള 9,10,HSS/VHSS വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.
നവകേരള മിഷന്‍ ശുചിത്വ സര്‍വേയുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ നല്‍കിയിരിക്കുന്ന പ്രഫോര്‍മ എത്രയും വേഗം പൂരിപ്പിച്ച് നല്‍കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.ഗവ/എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ ഇന്‍ഡന്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് DEO

Minority Status ഉള്ള എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുകള്‍ സഹിതം നല്‍കണമെന്ന് DEO

DEO MANNARKKAD
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും സീനിയര്‍ HSAമാരുടെയും യോഗം 28ന് തിങ്കളാഴ്ച രാവിലെ10.30ന് മണ്ണാര്‍ക്കാട് GMUPSല്‍ സ്കൂള്‍മെയിലില്‍ ലഭ്യമാക്കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് ഇ-മെയില്‍ മുഖേന 25നകം നല്‍കണമെന്ന് നിര്‍ദ്ദേശം

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Friday, January 08, 2016

പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം. അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക് വിവേചനാധികാരമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവധിയപേക്ഷയില്‍ ഉടന്‍തീരുമാനം കൈക്കൊള്ളണം. അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കാന്‍ പാടില്ല. അവധി അനുവദിച്ചുനല്‍കപ്പെടുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ഓഫീസ് മേധാവി വകുപ്പ് തലവന് നല്‍കണം. ആവശ്യപ്പെട്ടാല്‍ ഏത് സാഹചര്യത്തിലാണ് അവധിയനുവദിച്ചതെന്ന് വ്യക്തമാക്കാനും ഓഫീസ് മേധാവിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. തനിക്കുകീഴിലെ ജീവനക്കാര്‍ക്ക് അവധിയനുവദിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസ് മേധാവി സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയും മറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനാകാതിരിക്കുകയും ചെയ്താല്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസറെ വിവരമറിയിക്കണം. ഓഫീസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ഓഫീസര്‍ ഉടന്‍ നടപടിയെടുക്കുകയും വേണം. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും തടസമില്ലാതെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കുക, ഓഫീസിന്റെ കവാടങ്ങളില്‍ അസാധാരണമായ തിരക്കൊഴിവാക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്തമാണ്. ഇതിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിന്റെയും ഗേറ്റുകളുടെയും താക്കോല്‍ വകുപ്പ് തലവന്‍മാര്‍/ഓഫീസ് മേധാവികള്‍ കൈവശം സൂക്ഷിക്കണം. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവുംവിധം ആവശ്യമായത്ര നേരത്തേ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം. സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകയ്‌ക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഫെബ്രുവരി മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കളക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. സമരത്തിന്റെ പേരില്‍ അക്രമത്തിലേര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സമരദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. സമരമുണ്ടാവുകയാണെങ്കില്‍ അന്നേ ദിവസം രാവിലെ 10.30-ന് മുമ്പ് വകുപ്പ് തലവന്‍മാര്‍ ആകെ ജീവനക്കാരുടെ പൊതുവിവരം, ജോലിക്ക് ഹാജരായവര്‍, അനധികൃതമായി ജോലിക്കു ഹാജരാകാത്തവര്‍ എന്നിവരുടെ എണ്ണം, ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം എന്നിവ കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399) ജില്ലയിലെ പ്രധാന ഓഫീസുകളിലെയും (നോണ്‍ റവന്യൂ ഉള്‍പ്പെടെ) കളക്ടറേറ്റിലെയും ഹാജര്‍ നിലയുള്‍പ്പെടെയുളള പൊതുവിവരങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ രാവിലെ 11.30 നകം പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) നെ ഫോണ്‍ മുഖാന്തിരം അറിയിക്കണം. അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച സമാനമായ പൊതുവിവരങ്ങള്‍ രാവിലെ 10.30 ന് മുമ്പ് പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഇതിനുപുറമേ സെക്രട്ടേറിയറ്റ് വകുപ്പുകളിലെ ജീവനക്കാരില്‍ ജോലിക്ക് ഹാജരാകാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേരും ഉദ്യോഗപ്പേരുമുള്‍പ്പെടെയുളള വിവരങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി/ സെക്രട്ടറി/ സ്‌പെഷ്യല്‍ സെക്രട്ടറി തുടങ്ങിയവരോ അവരുടെ അസാന്നിധ്യത്തില്‍ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഓഫീസറോ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന സമാഹൃത പട്ടിക അന്നേദിവസം തന്നെ പൊതുഭരണ വകുപ്പ് (സീക്രട്ട് സെക്ഷന്‍) സെക്രട്ടറിക്ക് മേല്‍നടപടിക്കായി നല്‍കണം. ഓഫീസ് മേധാവികളും വകുപ്പ് തലവന്‍മാരും സമാനമായ വിവരം തയ്യാറാക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കൈമാറണം. ഹാജര്‍നില നിര്‍ദ്ദിഷ്ടസമയത്ത് തന്നെ നല്‍കുന്നുവെന്ന് ഉറപ്പുവരുത്തണം. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം. തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലെ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് എല്ലാ വകുപ്പുതലവന്‍മാരും / ഓഫീസ് മേധാവികളും കളക്ടര്‍മാരും ഉറപ്പുവരുത്തണം. ഓഫീസ് പരിസരങ്ങളില്‍ അനിഷ്ട സംഭവങ്ങളോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാന്‍ വകുപ്പുതലവന്‍മാരുമായി ആലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!