FLASH NEWS

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ അധ്യാപക സംഗമം 28നും ക്ലസ്റ്റര്‍ പരിശീലനം ആഗസ്ത് അഞ്ചിനും. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു.ശമ്പളപരിഷ്കരണ കുടിശിക ആദ്യഗഡു ഇതേ വരെ PFല്‍ ലയിപ്പിക്കാത്ത DDOമാര്‍ ആഗസ്ത് 16കം ലയിപ്പിക്കണമെന്ന് നിര്‍ദ്ദേശം.ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതിയുടെ ഭാഗമായുള്ള SSLC നിലനിര്‍ണ്ണയ പരീക്ഷ ജൂലൈ 24 മുതല്‍ 28 വരെ.ടൈംടേബില്‍ ചുവടെ Inspire Award അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ആഗസ്ത് 15 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ Noon Meal Software ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍.. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Palakkad Jilla panchayat Vidyabyasa Sangamam on 28.7.2017
Promotion of Teachers as Primary HM(Palakkad)
Digital Signature Certificate(DSC) to DDOs
VIJAYASREE TIMETABLE 2017-18(Palakkad)
IT@School Online Survey
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

2017-18 ലെ ബാല ശാസ്ത്രജ്ഞമാരെ കണ്ടെത്തുന്നതിനുള്ള ദേശീയ ബാല ശാസ്ത്ര മേളയുടെ പരിശീലന പരിപാടി പാലക്കാട് PMG ഹൈസ്കൂൾ ഹാളിൽ ജൂലൈ 27 വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് നടക്കും. പാലക്കാട് ജില്ലയിലെ UP.HS, HSS സ്കൂളുകളിലെ, പരിസ്ഥിതി ക്ലബ്ബ്കൾ, ശാസ്ത്ര ക്ലബുകൾ എണ്ണിയവയുടെ ചുമതലയുള്ള അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് DDE അറിയിക്കുന്നു. ദേശീയ ഹരിത സേനയുടെയും ഇക്കോ ക്ലബ്ബ്കളുടെയും ചുമതലയുള്ള അധ്യാപകർ സ്കൂൾ ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, IFSC കോഡ് സഹിതം ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി സെർട്ടിഫിക്കറ്റും യാത്രാതുകയും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്സിന്റെ ജില്ലാ ഘടകം നൽകും.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോ-ഓർഡിനേറ്ററുടെ 9447700321 എന്ന നമ്പറിലേക്ക് വിളിക്കാം.

SSLC വിദ്യാര്‍ഥികള്‍ക്കുള്ള വിജയശ്രീ പരീക്ഷ ജൂലൈ 24 മുതല്‍. ചോദ്യപേപ്പറുകള്‍ അതത് സ്കൂളുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശം
July 1ന് നടക്കാനിരുന്ന ORC Nodal Officerമാരുടെ യോഗം ജൂലൈ 22ലേക്ക് മാറ്റിവെച്ചതായി DDE

പാലക്കാട് ജില്ലയിലെ എല്ലാ ഗവ/എയ്ഡഡ് വിദ്യാലയങ്ങളും 2018-19 ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പ്രഫോര്‍മ ഇവിടെ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച് നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണണമെന്ന് DDE






DEO PALAKKAD
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിന് 9 മുതല്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് Resource അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ട സഹകരണങ്ങള്‍ വിദ്യാലയങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും DEO

വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് പ്രയാസങ്ങള്‍ കൂടാതെ വിദ്യാലയത്തില്‍ കടന്ന് ചെല്ലുന്നതിനും ഇവര്‍ക്ക് സൗകര്യപ്രദമായ ടോയ്ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ അവ ഒരുക്കി നല്‍കണമെന്ന് DEO




DEO OTTAPALAM
August 5ന് നടക്കുന്ന ക്ലസ്റ്റര്‍ അധ്യാപക പരിശീലനത്തിനുള്ള DRG Training 29ന് BEMHSSല്‍.. സ്കൂള്‍ മെയിലിലുള്ള DRGമാരെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്ന് DEO

പുതിയ അധഅയയന വര്‍ഷത്തില്‍ ക്ലാസ് മുറികളില്‍ ഫാനുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വിദ്യാലയങ്ങള്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് DEO

ജൂലൈ 29ന് രാവിലെ പത്ത് മണിക്ക നടക്കുന്ന സംസസ്കൃത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യോഗത്തില്‍ സംസ്കൃത അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറിയെ പങ്കെടുപ്പിക്കണമെന്ന് DEO

അന്താരാഷ്ട്രയോഗാ ദിന പരിപാടികളുടെ ഫോട്ടോ എല്ലാ വിദ്യാലയങ്ങളും അയച്ച് നല്‍കണമെന്ന് DEO

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന SC/ST വിഭാഗത്തിലെ മികച്ച രണ്ട് കുട്ടികളുടെ ലിസ്റ്റ് പേര്, ക്ലാസ് , മുന്‍ വര്‍ഷത്തെ മാര്‍ക്ക് വിവരങ്ങള്‍ സഹിതം നല്‍കണമെന്ന് DEO

2010-11 വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ തുക ട്രഷറിയില്‍ അടക്കാത്തവര്‍ അടക്കാനുള്ള തുക എത്രയെന്ന് മെയില്‍ മുഖേനയോ ഫോണ്‍ മുഖേനയോ അറിയിക്കണമെന്ന് DEO




DEO MANNARKKAD
ഗവ സ്കൂളുകളിലെ അധിക അധ്യാപകരുടെ പേര് വിവരം അടിയന്തരമായി സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അയച്ച് നല്‍കണമെന്ന് DEO

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 2010-11 മുതല്‍ 2017-18 വര്‍ഷം വരെ 9,10 ക്നാസുകളിലെ പുസ്തകങ്ങളുടെ തുക അടക്കാനുള്ള സൊസൈറ്റികള്‍ തുക അടച്ച് ചെല്ലാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണമെന്ന് DEO

ഉച്ചഭക്ഷണത്തിന് സാമ്പാര്‍ , രണ്ട് കറികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഓഫീസില്‍ സൂക്ഷിക്കണമെന്നും ഗ്യാസ് ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് DEO

മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO



Sunday, June 29, 2014

സമ്പൂര്‍ണ്ണയില്‍ നിന്നും UID ഉള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗം

 

            സമ്പൂര്‍ണ്ണ സോഫ്റ്റ്‌റ്വെയറില്‍ നിന്നും സ്കൂളിലെ ഏതെല്ലാം വിദ്യാര്‍ഥികളുടെ UID ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തുന്നതിന് എന്തെങ്കിലും എളുപ്പ മാര്‍ഗമുണ്ടോ എന്ന് ചിലരെങ്കിലും അന്വേഷിക്കുകയുണ്ടായി. ഇതിന് മാത്രമല്ല ഇതേ പോലെ ഏത് പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗം ചുവടെ വിശദീകരിക്കുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് നമ്മുടെ റിപ്പോര്‍ട്ടിലുണ്ടാവേണ്ട വിവരങ്ങള്‍ ഏതെന്ന ധാരണ മുന്‍കൂട്ടി തയ്യാറാക്കിയാല്‍ പ്രവര്‍ത്തനം എളുപ്പമാകും. ഇവിടെ വിശദീകരിക്കുന്നത് നമ്മുടെ വിദ്യാലയത്തില്‍ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഡിവിഷനുകളിലെയും വിദ്യാര്‍ഥികളുടെ യു ഐ ഡി വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന മാര്‍ഗമാണ്.


മുകളിലുള്ള Reports എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ജാലകത്തിലെ Custom reports എന്നതില്‍ ക്ലിക്ക് ചെയ്യുക.

 
പുതിയ ജാലകത്തിന് മുകളിലുള്ള New Report എന്നതില്‍ ക്ലിക്ക് ചെയ്യുക

തുറന്ന് വരുന്ന ജാലകത്തിലെ ആദ്യ വരി റിപ്പോര്‍ട്ടിന് പേര് നല്‍കുന്നതിനുള്ളതാണ്. ഇവിടെ റിപ്പോര്‍ട്ട് എന്തിനെ സൂചിപ്പിക്കുന്നു എന്ന് തിരിച്ചറിയുന്നതിന് അനുയോജ്യമായ ഏതെങ്കിലും പേര് നല്‍കുക. നമ്മുടെ പ്രവര്‍ത്തനം UIDയുമായി ബന്ധപ്പെട്ടതായതിനാല്‍ നമുക്ക് Report name എന്നതിന് നേരെ UID List എന്ന പേര് നല്‍കാം



ഇനിയുള്ളത് Search Criteria എന്ന തൊട്ട് താഴെയുള്ള വരിയാണ് റിപ്പോര്‍ട്ട് എന്തിനെ എന്ന് അടിസ്ഥാനമാക്കിയാണ് ഈ വരി തിരഞ്ഞെടിക്കേണ്ടത്. ഇവിടെ നമുക്ക് എല്ലാ ഡിവിഷനിലെയും കുട്ടികളുടെ വിശദാംശങ്ങള്‍ ആവശ്യമായതിനാല്‍ Division എന്ന് തിരഞ്ഞെടുക്കാം (നമുക്ക് എല്ലാ ഡിവിഷനുകളിലെയയും മുസ്ലീം പെണ്‍കുട്ടികളുടെ റിപ്പേര്‍ട്ടാണ് വേണ്ടതെങ്കില്‍ Division,Gender,Caste Name എന്നിവ തിരഞ്ഞെടുക്കാം) ഇതിനായി ഏതാണോ Criteria ആയി തിരഞ്ഞെടുക്കുന്നതിനുദ്ദേശിക്കുന്നത് അതിന് തൊട്ടിടത് വശത്തെ ചതുരത്തില്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാര്‍ക്കിടുക
ഇപ്പോള്‍ ഇതിന് തൊട്ടുതാഴെ നാം തിരഞ്ഞെടുത്ത Criteria-യിലെ ഫീല്‍ഡുകള്‍ ഉള്‍പ്പെട്ട ഒരു ലിസ്റ്റ് തുറന്ന് വരും ഒന്നിലധികം  Criteriaകള്‍ തിരഞ്ഞെടുത്താല്‍ അതിനനുസരിച്ച് ലിസ്റ്റുകളുടെ എണ്ണം വര്‍ധിക്കും എന്നതിനാല്‍ ഏറ്റവും ചുരുങ്ങിയ എണ്ണം തിരഞ്ഞെടുക്കുക.
Input criterias to be used in search.എന്നതിന് താഴെയുള്ള ലിസ്റ്റില്‍ നിന്നും നമ്മുടെ ആവശ്യത്തിനുള്ള എല്ലാ ഡിവിഷനുകളുടെയും ഇടത് ഭാഗത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കുക. ഇവിടെ നാം സമ്പൂര്‍ണ്ണയില്‍ മുമ്പ് പലപ്പോഴായി തയ്യാറാക്കിയ എല്ലാ ഡിവിഷനുകളുടെയും പേരുകള്‍ ഉണ്ടാവും നിലവിലുള്ള ഡിവിഷനുകളുടെ മുന്നിലുള്ള ബോക്സുകള്‍ മാത്രം തിരഞ്ഞെടുക്കുക. ക്ലാസും ഡിവിഷനും വര്‍ഷവും ചേര്‍ന്നാണ് സമ്പൂര്‍ണ്ണയില്‍ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്(ഉദാ: 9A2014-15 etc ) അതിനാലാണ് Criteria തിരഞ്ഞെടുത്തപ്പോള്‍ Class എന്നതിനു പകരം Division തിരഞ്ഞെടുത്തത്
ഇവ ടിക്ക് മാര്‍ക്ക് ചെയ്തപ്പോള്‍ ഈ ജാലകത്തിന് താഴെയായി Select and order the fields to be shown in the report.എന്ന താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും.ഈ ലിസ്റ്റ് നാം തയ്യാറാക്കാനുദ്ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ ആവശ്യമായ ഫീല്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ളതാണ്.

ഇതില്‍ നമ്മുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടവയുടെ വലതു വശത്തുള്ള ചുവന്ന ആരോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ഫീല്‍ഡ് വലതു വശത്തേക്ക് മാറും.ഇതില്‍ നമുക്കാവശ്യമായ ഫീല്‍ഡുകളെ തിരഞ്ഞെടുക്കുക.

വലതു വശത്തേക്ക് മാറിയ ഫീല്‍ഡുകളെ നിയന്ത്രിക്കുന്നതിനുള്ള ബട്ടണുകളാണ് വലത് വശത്ത് കാണുന്ന ആരോകള്‍ ഇവയിലെ പോയിന്ററുകളുടെ അഗ്രങ്ങള്‍ സൂചിപ്പിക്കുന്ന ദിശയിലേക്ക് ഇവയെ മാറ്റാവുന്നതാണ്(Up, Down, Left).ഇവ റിപ്പോര്‍ട്ടിലെ സെല്ലുകളില്‍ ഏത് ക്രമത്തിലാണ് വരേണ്ടത് എന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുക. ഇങ്ങനെ എല്ലാ മാറ്റങ്ങളും വരുത്തിയതിന് ശേഷം ചുവടെയുള്ള Save ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ പുതിയ Reports Window  ലഭിക്കും ഇതിന് മുകളില്‍ Report Created successfully എന്ന മെസ്സേജ് ദൃശ്യമാകും.ഇതിന് താഴെ നിലവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും കാണാം. ഏറ്റവും അവസാനം കാണുന്നതാണ് നമ്മള്‍ ഇപ്പോള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
ഇതിന് നേരെയുള്ള Show Report എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റിപ്പോര്‍ട്ട് കാണാന്‍ സാധിക്കും.ഈ റിപ്പോര്‍ട്ടിനെ നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനായി സ്പ്രെഡ്ഷീറ്റ്ഷീറ്റ് ഫോര്‍മാറ്റിലേക്ക് മാറ്റി സേവ് ചെയ്യുന്നതിന് Show Report ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളിലുള്ള Export as CSV എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ csv File ഓപ്പണ്‍ചെയ്യണോ എന്ന നിര്‍ദ്ദേശം OK അമര്‍ത്തുക.അപ്പോള്‍ താഴെ കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തിലെ Comma എന്നതിന് നേരെയും Queoted Field as Text എന്നതിന് നേരെയും ടിക്ക് മാര്‍ക്ക് നല്‍കി OK അമര്‍ത്തുക.
ഇപ്പോള്‍ ലഭിക്കുന്ന ഫയലിനെ File-->Save As ഉപയോഗിച്ച് ഉചിതമായ സ്ഥലത്ത് File Name നല്‍കി സേവ് ചെയ്യുക .സേവ് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന Save ജാലകത്തില്‍ File Type Box-ല്‍ Text CSV എന്നതിനെ ODF Spreadsheet(.ods) എന്നോ  Microsoft Excel 97/2000/XP(xls) എന്നോ മാറ്റി സേവ് ചെയ്യുന്നത് ഉചിതമായിരിക്കും.
ഇങ്ങനെ ലഭിക്കുന്ന ഫയലിന്റെ തലക്കെട്ടുകളില്‍ ആവശ്യമായ മാറ്റം വരുത്തി ഫില്‍ട്ടര്‍ ചെയ്താല്‍ (Data -->Filter -->Auto Filter) നമുക്കാവശ്യമായ ഏത് വിവരങ്ങളും ലഭിക്കും. ഉദാഹരണത്തിന് UID ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങളാണ് വേണ്ടതെങ്കില്‍ UID എന്ന തലക്കെട്ടിന് നേരെയുള്ള Arrow-യില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബോക്സിലെ empty എന്നത് സെലക്ട് ചെയ്യുക. ആ കോളത്തിലെ Empty ആയ സെല്ലുകള്‍ മാത്രം സ്ക്രീനില്‍ ദൃശ്യമാകും. വീണ്ടും പഴയതുപോലെ എല്ലാ വിവരങ്ങളും കാണുന്നതിന് ഇതേ തലക്കെട്ടിലെ All എന്നതില്‍ ക്ലിക്ക് ചെയ്യുക

ഇത്തരത്തില്‍ നമുക്കാവശ്യമായ ഏത് വിവരങ്ങളും ഇതുപോലെ തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്. ഈ പോസ്റ്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും സംശയങ്ങളും കമന്റുകളായി ചേര്‍ക്കുമല്ലോ

ഈ ഫയലിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സമ്പൂര്‍ണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മലപ്പുറം ഐ ടി സ്കൂള്‍ മാസ്റ്റര്‍ ട്രയിനറായ ശ്രീ കൃഷ്ണദാസ് സാര്‍ തയ്യാറാക്കിയ കുറിപ്പ് ഇവിടെ

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!