തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSLC IT PRACTICAL-Things to Remember

ഓരോ കേന്ദ്രത്തിലെയും ഐ ടി പരീക്ഷ അവസാനിച്ചു കഴിഞ്ഞാല്‍ മാര്‍ക്കുകള്‍ ആ വിദ്യാലയത്തിന്റെ school code-ഉം Password-ഉം ഉപയോഗിച്ച് പരീക്ഷാഭവന്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്
CLICK HERE to UPLOAD IT MARKS 
SSLC IT Practical പരീക്ഷ അവസാനിച്ചു കഴിഞ്ഞാല്‍ റിസള്‍ട്ട് സി ഡിയില്‍ ഉള്‍പ്പെടുത്തേണ്ടവ
  1. Final Export-നു ശേഷം Server Computer-ലെ Home Folder-ലെ PBhavan എന്ന ഫോള്‍ഡറിലുള്ള csv file(school code.csv എന്ന ഇത് തുറക്കാന്‍ ശ്രമിക്കരുത്)
  2. സെര്‍വര്‍ കമ്പ്യൂട്ടറിലെ എക്‌സ്പോര്‍ട്ട് ഫയല്‍ (.itx എക്‌സ്റ്റന്‍ഷനോട് കൂടിയത്. എല്ലാ കമ്പ്യൂട്ടറിലെയും വിവരങ്ങള്‍ ഇതിലുണ്ടാവും)
  3. റിസള്‍ട്ടിന്റെ പി ഡി എഫ് ഫയല്‍.(Report->Mark List->Consolidation->Generate PDF വഴി ലഭിക്കും)
  4. ഇന്‍സ്റ്റലേഷന്‍ സമയത്ത് തയ്യാറാക്കിയ School Registration Details. ഈ വിവരങ്ങളടങ്ങിയ .itx എക്‌സ്റ്റന്‍ഷനോട് കൂടിയ ഫയലാണ് മറ്റ് കമ്പ്യൂട്ടറുകളില്‍ രജിസ്ട്രേഷന്‍ സമയത്ത് ഇംപോര്‍ട്ട് ചെയ്തത്.

IEDS വിഭാഗംവിദ്യാര്‍ഥികളുടെ പരീക്ഷ നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള അധ്യാപകരുടെ ലിസ്റ്റ് സ്കൂളുകള്‍ക്ക് ലഭ്യാമാക്കിയിട്ടുണ്ട്. Visually Impaired (VI) വിഭാഗത്തിലെ കുട്ടികളുടെ തിയറി പരീക്ഷ നടത്തിക്കഴിഞ്ഞ് പ്രാക്ടിക്കല്‍ പരീക്ഷാ ഭവന്‍ തയ്യാറാക്കിയിരിക്കുന്ന ചോദ്യപേപ്പറിലാണ് നടത്തേണ്ട്. ഈ പരീക്ഷ കഴിഞ്ഞാല്‍ VI വിഭാഗം വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ പ്രത്യേകം മാര്‍ക്ക് ലിസ്റ്റില്‍ തയ്യാറാക്കി പ്രത്യേകകവറില്‍ സീല്‍ ചെയ്താണ് നല്‍കേണ്ടത്. പ്രിന്റ് ഔട്ടിലെ തിയറി മാര്‍ക്കിന് നേരെ റിമാര്‍ക്ക് ആയി VI എന്ന് രേഖപ്പെടുത്തണം
മാര്‍ക്ക് ലിസ്റ്റിന്റെ മാതൃക ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
  TECHNICAL SCHOOLS SHOULD SUBMIT  CONSOLIDATED  IT MARKS ALONG WITH RESULT CD TO CONCERNT DEO

റിസള്‍ട്ട് സി ഡി തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് സ്കൂള്‍ കോഡ് നിര്‍ബന്ധമായും എഴുതണം. ഈ CD-യുടെ ഒരു കോപ്പി പ്രത്യേക കവറിലാക്കി സീല്‍ ചെയ്ത് സ്കൂളില്‍ സൂക്ഷിക്കണം. 


 
ഐ ടി പരീക്ഷയുടെ ഓരോ ദിവസത്തെയും പുരോഗതി ബന്ധപ്പെട്ട സബ്‌ജില്ലാ കണ്‍വീനര്‍മാരെ അറിയിക്കണമെന്ന് ഐ ടി സ്കൂള്‍ അറിയിപ്പ്
SUB DISTRICT M.T IN
CHARGE
PHONE NUMBER
ALATHUR&PALAKKADSASIKUMAR V P9447340822
PARLI &KUZHALMANNAM  SUDHEERA T9446536589
KOLLENGODE & CHITTURAJITHA  VISWANATH9447839107
MANNARKKAD &CHERPULASSERYMUHAMMED MALIK9846225709
OTTAPPALAM &SHORNURSATHEESH BABU9495206507
THRITHALA &PATTAMBISHAHNAWAS9447392607


പരീക്ഷക്കിടയില്‍ കമ്പ്യൂട്ടര്‍ Off ആവുകയോ റീസ്റ്റാര്‍ട്ട് ആവുകയോ ചെയ്താല്‍
ചീഫ് ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ചെയ്ത എല്ലാ വിദ്യാര്‍ഥികളുടെയും റിസള്‍ട്ട് ഉണ്ടെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ Recover Data ഉപയോഗിച്ച് Data Recover ചെയ്തതിന് ശേഷം മാത്രം പരീക്ഷ നടത്തുക
ലോഗിന്‍ സമയത്ത് Incorrect User Code or Password Message വന്നാല്‍
  • കീബോര്‍ഡ് ലേ-ഔട്ട് ഇംഗ്ലീഷ് ആണെന്ന് ഉറപ്പ് വരുത്തുക
  • സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത് വീണ്ടും പ്രവര്‍ത്തിപ്പിക്കുക
  • സിസ്റ്റം ലോഗൗട്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക
  • എന്നിട്ടും ശരിയായില്ലെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറന്ന് View-> Show Hidden Files ക്രമത്തില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഫയലുകളിലെ .gconf എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക
  • ഇപ്പോഴും ശരിയാവുന്നില്ലെങ്കില്‍ opt->lampp->version തുറക്കുക. ഇത് SSLC IT EXAMINATION 2014 എന്നാണോ എന്ന് പരിശോധിക്കുക

Post a Comment

Previous Post Next Post