തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

വന്യജീവി വാരോഘോഷം

ഈ വര്‍ഷത്തെ വന്യജീവി വാരോഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വന്യജീവി സംരക്ഷണം പ്രചരിപ്പിക്കുന്നതിനും അവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍രങ്ങള്‍ നടത്തുന്നു. ജില്ലാ തല മല്‍സരങ്ങള്‍ ഒക്ടോബര്‍ നാലിന് PMG HSS Palakkad വെച്ചും സംസഥാനതലമല്‍സരങ്ങള്‍ എട്ടാം തീയതിയും നടക്കും. മല്‍സരങ്ങള്‍ താഴെപ്പറയുന്നവ
LP/ UP :- പെന്‍സില്‍ ഡ്രോയിങ്ങ് , വാട്ടര്‍ കളര്‍ (പ്രകൃതിയെയും വന്യ ജീവികളെയും അടിസ്ഥാനമാക്കി)
HS/ College :- ക്വിസ്, ഉപന്യാസം ,പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്ങ്, വാട്ടര്‍ കളര്‍ പെയിന്റിങ്ങ്
പ്ലസ് വണ്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ കോളേജ് തലത്തില്‍ മല്‍സരിക്കണം.
ക്വിസിന് രണ്ടു പേരുള്ള ടീം മല്‍സരിക്കണം
പ്രസംഗവും ഉപന്യാസവും മലയാളത്തിലായിരിക്കും

വിശദവിവരങ്ങള്‍ക്ക് 0491 2555521, 8547603760 or www..kerala.forest.org

Post a Comment

Previous Post Next Post