FLASH NEWS

IT@School നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹായ്‌സ്കൂള്‍ കളിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. ജനുവരി 21ന് നടക്കേണ്ടിയിരുന്ന NuMats സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4ലേക്ക് മാറ്റിിരിക്കുന്നു. പാലക്കാട് ജില്ലാ പരീക്ഷാകേന്ദ്രം BEMHSS,Palakkad. അന്നേ ദിവസം പത്ത് മണിക്ക് ഭാസ്കരാചാര്യ-രാമാനുജന്‍ പേപ്പര്‍ സെമിനാറുകളും BEMല്‍ നടക്കുമെന്ന് ക്ലബ് സെക്രട്ടറി അറിയിക്കുന്നു. പത്താം ക്ലാസ് മോഡല്‍ ഐ ടി പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോ‍ഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
STATE SCHOOL KALOLSAVAM 2017
‍JRC C LEVEL CAMP
‍SSLC MODEL EXAM 2017
‍LSS-USS Exam Feb-2017
‍Primary SITC Selection (Palakkad)
‍ഒരുക്കം 2017
‍iExaMS -SSLC 2017
‍INCOME TAX
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



JRC 'C' Level Camp ജനുവരി 21ന്. കേന്ദ്രങ്ങള്‍ KHSS Moothanthara(Palakkad,Parali, Coyalmannam) GHSS Koduvayoor (Chittur, Alathur, Kollengode) TRKHSS Vaniyamkulam ( Ottapalam, Shornur, Pattambi, Thrithala) KTMHSS Mannarkkad (Mannarkkad, Cherpulassery).

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

Inter District Transferന് അപേക്ഷ സമര്‍പ്പിച്ച അധ്യാപകരുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ വേരിഫൈ ചെയ്യുന്നതിനുള്ള User Id Password എന്നിവ DDE Officeല്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും ഹാര്‍ഡ് കോപ്പി നല്‍കേണ്ടതാണെന്നും DDE അറിയിക്കുന്നു

ജനുവരി 21ന് നടക്കാനിരുന്ന NuMATs പരീക്ഷ 28ലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രം BEMHSS Palakkad.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
ഒമ്പതാം ക്ലാസ് കലാ, കായിക പ്രവര്‍ത്തി പരിചയ പരീക്ഷ ജനുവരി 16ന് രാവിലെ പത്ത് മണി മുതല്‍ നടത്തണമെന്ന് നിര്‍ദ്ദേശം

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഗവ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ക്രീകള്‍ക്കെതിരായ ജോലിസ്ഥലത്തെ ലൈംഗിക പീഢനം തടയലും നിരോധനവും നിയമം അനുസരിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ LD വിഭാഗം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ആനുകൂല്യത്തിനര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ രേഖകള്‍ 11ന് തന്നെ DEOയില്‍ നിന്നും പ്രധാനാധ്യാപകര്‍ കൈപ്പറ്റി സ്കൂള്‍ മെയില്‍ നല്‍കിയ അപേക്ഷ സഹിതം 13 തന്നെ തിരികെ നല്‍കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ 2017 ജനുവരി 27ന് നടത്തുന്നു.അതിൽ പങ്കെടുക്കുന്ന HS വിഭാഗം കുട്ടികളുടെ പേരുവിവരം 2017 ജനുവരി 10 നു മുമ്പ് നല്‍കേണ്ടണ്ടതാണ്. 8.910 ക്ലാസുകളിലെ 2 വീതം കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. 1 മുതൽ 7വരെയുള്ള കുട്ടികൾക്കുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അതാത് ഉപജില്ലകളിൽ വെച്ച് 28/1/17 നു ശനിയാഴ്ച നടത്തുന്നതാണ് പ്രസ്തുത സ്കോളർഷിപ്പിനുള്ള അപേക്ഷ ഉപജില്ലാ സെക്രട്ടറിമാർക്ക് ജനവരി 10 നു മുമ്പ് സമർപ്പിക്കേണ്ടതാണ്.



DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രധാനാധ്യാപക യോഗം ജനുവരി 21ന് രാവിലെ പത്തരക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍

മാര്‍ച്ച് 13ന് ആരംഭിക്കുന്ന SSLC മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിനുള്ള ചെലവുകളിലേക്കായി SC/ST/OEC/അനാഥരായവര്‍ ഒഴ്കെയുള്ള കുട്ടികളില്‍ നിന്നും പത്ത് രൂപ വീതം പിരിച്ച് DEO ഓഫീസില്‍ അടക്കണമെന്ന് DEO

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

SSLC സവിശേഷ സഹായം ആവശ്യമുള്ള LD വിഭാഗം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ 2016 മാര്‍ച്ചിലെ ഐ ടി പരീക്ഷയുടെ റെമ്യൂണറേഷന്‍ വിതരണത്തിനെത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ (Acquittance, Attendance, Expenditure Statement ഇവ) ഇ-മെയില്‍ മുഖേനയും ഹാര്‍ഡ് കോപ്പിയും സമര്‍പ്പിക്കണമെന്ന് DEO

DEO MANNARKKAD
ജനുവരി 16ന് രാവിലെ പത്ത് മണി മുതല്‍ നടക്കേണ്ട ഒമ്പതാം ക്ലാസ് കലാ, കായിക പ്രവര്‍ത്തി പരിചയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നാളെ(Jan 12) DEO Officeല്‍ നിന്നും പ്രധാനാധ്യാപകര്‍ കൈപ്പറ്റണമെന്ന് DEO

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസകൂള്‍ പ്രധാനാധ്യാപകരും സ്റ്റാഫ് വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ അടിയന്തരമായി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സമര്‍പ്പിക്കണമെന്ന് DEO

ഹരിതവിദ്യാലയപുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

Thursday, May 23, 2013

സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം

സമ്പൂര്‍ണയില്‍ ടി സി തയ്യാറാക്കി പിന്നീട് പ്രിന്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ഈ കുട്ടിയെ സമ്പൂര്‍ണയില്‍ കാണുന്നില്ല എന്താണ് പരിഹാരം എന്നന്വേഷിച്ച് ധാരാളം മെയിലുകളും ഫോണ്‍ കോളുകളും ഈയടുത്ത ദിവസങ്ങളില്‍ ലഭിക്കുകയുണ്ടായി. പൊതുവായി കാണുന്ന പ്രശ്നം എന്ന നിലയില്‍ ഇതിന്റെ പരിഹാരം ഒരു പോസ്റ്റായി നല്‍കാമെന്ന് കരുതി.
      സമ്പൂര്‍ണയില്‍ ഒരു ടി സി തയ്യാറാക്കുന്നതോടെ ആ കുട്ടിയുടെ പേര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടും. ഈ വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പിന്നീട് Former Students-ന്റെ ലിസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനായി സമ്പൂര്‍ണയിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന് 21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം.
     ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ  T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി. അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.


ഇതില്‍ TC Issued എന്നതില്‍ ചിത്രത്തില്‍ കാണുന്നതു പോലെ ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ വലത് വശത്ത് Print TC, Conduct Certificate എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ മാത്രമേ കാണൂ. അപ്പോള്‍ Mark as not issued എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Print TC, Conduct Certificate ഇവയ്ക്ക് ഇടയിലായി Edit TC എന്ന പുതിയ ബട്ടണ്‍ ലഭ്യമാകും . ഇതില്‍ ക്ലിക്ക് ചെയ്ത് ടി.സിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സിയുമായി വരുന്ന കുട്ടിയെ നിങ്ങളുടെ സ്കൂളിലെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന വിധം
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തിലെ Admit from TC Number എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്

സമ്പൂര്‍ണയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ പങ്ക് വെക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും താഴെയുള്ള No Comments എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം വഴി   നല്‍കിയാല്‍ അവയ്ക്ക് പരിഹാരം നല്‍കാന്‍ ശ്രമിക്കാം

5 comments:

Anonymous said...

HOW CAN WE UNCONFIRM THE DATA OF STUDENTS WHICH IS ALREADY CONFIRMED

Anonymous said...

IN SAMPOORNA HOW CAN WE UNCONFIRM THE DATA OF STUDENTS WHICH IS ALREADY CONFIRMED

SITC Palakkad said...

Contact IT@school DRC .They will Change the status from Confirmed to Open through which you can Edit Data

Anonymous said...

in the uid of the students why is it not possible to correct the eid number, spelling mistakes.even after updating the details , the details remain unchanged .

SITC Palakkad said...

അപാകതകള്‍ ഉടനെ പരിഹരിക്കപ്പെടും എന്നാണറിഞ്ഞത്. ഇപ്പോള്‍ EID നല്‍കിയാല്‍ Updated successfully എന്ന് വരുന്നെങ്കിലും EID ,accept ചെയ്തതായി കാണുന്നില്ല.പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കിട്ടിയ വിശദീകരണം

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!