അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സംസ്ഥാന സ്കൂള്‍ ശാസ്‍ത്രോല്‍സവം ഇന്ന് മുതല്‍ മണ്ണാര്‍ക്കാട്. ശാസ്‍ത്രമേള ഫലം ഇവിടെ " SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാർച്ച് 2 മുതൽ 30 വരെയും .SSLC ഐ ടി പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും കെ-ടെറ്റ് 2026 സെപ്റ്റംബർ വിജ്ഞാപന പ്രകാരം നവംബർ 14, 15 തീയതികളിൽ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

Jeevan Raksha Padhathi (GPAIS) 2027

 


            ജീവന്‍ രക്ഷാ പദ്ധതി എന്ന പേരിലറിയപ്പെടുന്ന GPAIS പദ്ധതിയുടെ 2027 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. 01/01/2027 മുതല്‍ 1/12/2027 വരെയുള്ള  2027 വര്‍ഷത്തെ വാര്‍ഷിക പ്രീമിയം തുക 1000 രൂപയാണ്. 2026 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പ്രീമിയം കിഴിവ് വരുത്തി തുക ട്രഷറിയില്‍ നിക്ഷേപിക്കേണ്ടതാണ്. LWA യിലോ ഡെപ്യൂട്ടേഷനിലോ സസ്‍പെന്‍ഷനിലോ ഉള്ളവര്‍ 2026 ഡിസംബര്‍ 31നകം സ്വന്തം നിലയില്‍ ഇന്‍ഷ്വറന്‍സ് & പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ 8011-00-105-89-Group Personal Accidential Insurance Scheme എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്. അപകടം മൂലം സംഭവിക്കുന്ന മരണത്തിന്  പരിരക്ഷയായി 15 ലക്ഷം രൂപയും അപകടം അല്ലാതെയുള്ള മരണത്തിന് 5 ലക്ഷം രൂപയുമാവും പരിരക്ഷയായി ലഭിക്കുക.   ശമ്പളത്തില്‍ നിന്നും പ്രീമിയം തുക കിഴിവ് വരുത്തുന്നതോടൊപ്പം തന്നെ ചുവടെ നല്‍കിയിരിക്കുന്ന മാതൃകയിലെ നോമിനേഷന്‍ ഫോം പൂരിപ്പിച്ച് അതത് സ്ഥാപനങ്ങളിലെ DDO മാര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. നോമിനേഷന്‍ സമര്‍പ്പിക്കാത്ത പക്ഷം അവകാശികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് പ്രയാസം നേരിടും. ഈ വര്‍ഷത്തെ സര്‍ക്കുലറും നോമിനേഷന്‍ മാതൃകയും ക്ലയിം ഫോമുകളും ചുവടെ ലിങ്കുകളില്‍

CIRCULAR 2027

NOMINATION FORM

CLAIM FORM A- For Accidental Death

CLAIM FORM B- For Normal Death-

            2026 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും സ്പാര്‍ക്കിലൂടെയാണ് ജീവന്‍ രക്ഷാ പദ്ധതി എന്ന പേരിലറിയപ്പെടുന്ന GPAIS പദ്ധതിയുടെ 2027 വര്‍ഷത്തേക്കുള്ള പ്രീമിയം തുകയായ 1000 രൂപ. കിഴിവ് ചെയ്യേണ്ടത്. ഇതിനായി സ്‍പാര്‍ക്കില്‍ എല്ലാ ജീവനക്കാരുടെയും കിഴിവ് ഒന്നിച്ച് വരുത്താന്‍ സാധിക്കും

       STEP 1 Salary Matters -> Changes in the Month-> Deductions -> Add Deduction to All



       STEP 2:- Select Office& DDO Code -> Recovery Item -> Jeevan Raksha(GPAI Scheme) -> Select Bill Type -> Recovery Amount 1000 -> From Date 01/11/2026 , To Date 30/11/2026 നല്‍കി Proceed കൊടുക്കുക



Post a Comment

Previous Post Next Post