അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

IT PRACTICAL 2021 - FORMS (Updated)

 ഈ അധ്യയനവര്‍ഷത്തെ SSLC ഐ ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് ആവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള സ്പ്രെഡ്‍ഷീറ്റ് മാതൃക . മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ ഫോമില്‍  ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയതാണ് ചുവടെ ഫയലില്‍ ഉള്ളത്. ഈ ഫയലിലെ Data എന്ന പേജിലെ പച്ച നിറമുള്ള കള്ളികളില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പരീക്ഷ നടത്താനുദ്ദേശിക്കുന്ന തീയതികളും നല്‍കിയാല്‍ ആവശ്യമായ ഫോമുകള്‍ P3, P4, P5,P7 എന്നീ ഷീറ്റുകളില്‍ ലഭിക്കും, ഇവയില്‍ ആവശ്യമായ ഷീറ്റുകള്‍ മാത്രം സെല്കട് ചെയ്ത് പ്രിന്റ് എടുക്കുക. നിലവില്‍ മെയ് 5 മുതല്‍ 12 വരെയുള്ള തീയതികളിലാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു കുട്ടിക്ക് അര മണിക്കൂര്‍ ആണ് സമയം. തന്നിരിക്കുന്ന നാല് ഗ്രൂപ്പുകളില്‍ ഏതെങ്കിലും രണ്ടെണ്ണം മാത്രം ചെയ്താല്‍ മതി. ഇത്തവണ ഒരു കമ്പ്യൂട്ടറില്‍ 7 കുട്ടികളെ വീതമാണ് ഒരു ദിവസം പരീക്ഷക്ക് ഇരുത്തേണ്ടത്. ഓരോ കുട്ടിയും ചെയ്തതതിന് ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ അര മണിക്കൂര്‍ ഇടവേള കണക്കാക്കി ആണ് അടുത്ത ബാച്ചിന് സമയക്രമം നല്‍കിയിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രിന്റ് എടുക്കുക

Click Here to Download Practical Forms 

Click Here for IT  Practical Circular

Post a Comment

Previous Post Next Post