2026 വര്‍ഷത്തെ പ്രത്യേക ഉല്‍സവ ബത്ത, ബോണസ്, ഓണം അഡ്വാന്‍സ് ഇവ തയ്യാറാക്കുന്നതിനുള്ള ഹെല്‍പ്പ് ഫയലാണ് ചുവടെ.
Processing Festival Allowance Bill :-
- സ്പാര്‍ക്കില്‍ പ്രവേശിച്ച് Salary Matters -> Processing -> Festival Allowance -> Festival Allowance Calculation എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന Festival Allowance Processing എന്ന പേജില്‍ Month and Year : August 2026 എന്ന് Default ആയി വന്നിട്ടുണ്ടാവും . Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുത്ത ശേഷം Select Employees ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- Festival Allowance ന് അര്‍ഹതയുള്ള ജീവനക്കാരുടെ ലിസ്റ്റ് PEN, Nameവലത് വശത്ത് ലഭ്യമാകും
- ഈ ജീവനക്കാരെ സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ബില്‍ തയ്യാറാകുന്നതിനുള്ള മെസേജ് ലഭ്യമാകും. ഇതില്‍ OK നല്‍കുക
Generating Processed Festival Allowance Bill
Festival Allowance Bill പ്രോസസ്ചെയ്ത് കഴിഞ്ഞാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിന് Salary Matters -> Processing -> Festival Allowance -> Festival Allowance Bill എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന പേജില്‍ Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുത്ത ശേഷം Control Code നേരെയുള്ള ലിസ്റ്റില്‍ നിന്നു ബില്‍ കണ്ടെത്തുക
Inner Bill സെലക്ട് ചെയ്ത ശേഷം പേജിന് താഴെയുള്ള View Report ബട്ടണ്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന Are you sure to proceed? എന്നതിന് നേരെ OK അമര്‍ത്തുക അപ്പോള്‍Inner Bill ഡൗണ്‍ലോഡ് ചെയ്‍ത് കിട്ടും. ഇതേ രീതിയില്‍ OuterBill ഉം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Festival Allowance Processing of Retired Employees
2025-26 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി 6 മാസം സേവനം പൂര്‍ത്തിയാ്കിയവരോ 31.03.2026 നോ അതിന് മുമ്പോ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ഉല്‍സവ ബത്തക്ക് അര്‍ഹത ഉണ്ട്. ഇവരുടെ ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ തയ്യാറാക്കുന്നതിന് Salary Matters -> Processing -> Festival Allowance -> Festival Allowance Calculation (Retired) എന്ന ക്രമത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്.ബില്‍ പ്രോസസിങ്ങ് പൂര്‍ത്തിയായാല്‍ മുകളില്‍ പറഞ്ഞ ക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Making Festival Allowance Bill
ബില്ലുകള്‍ പ്രോസസ് ചെയ്തുശേഷമുള്ള അടുത്ത നടപടി Make Bill ചെയ്യുക എന്നതാണ്.
ഇതിനായി Accounts -> Bills -> Make bill from Payrollഎന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ Department, Office, DDO Code എന്നിവ തിരഞ്ഞെടുക്കുക. Bill Nature ആയി Festival Allowance ഉം Select Bill ആയി ജനറേറ്റ് ചെയ്ത Festival Allowance Bill തിരഞ്ഞെടുക്കുക. Bill Type ആയി PAYBILL എന്നും Head of Account,Select Treasury എന്നിവയും ഓട്ടോമാറ്റിക്ക് ആയി വന്നിട്ടുണ്ടാവും .തുടര്‍ന്ന് ആ പേജിന്റെ താഴെയുള്ള Make Bill ബട്ടണ്‍ ക്ലിക്ക് ചെയ്യുുക.Do you want to proceed? എന്ന മെസേജിന് Ok ക്ലിക്ക് ചെയ്യുക. അപ്പോള്‍ Paybill has been successfully prepared with Bill Number :എന്ന ബില്‍ നമ്പറോട് കൂടിയ മെസേജ് ലഭിക്കും. തുടര്‍ന്ന് Accounts -> Bills -> Upload Supporting Documents എന്ന ക്രമത്തില്‍ Supporting Documents, സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‍ലോഡ് ചെയ്‍തശേഷം ബില്‍ ഇ-സബ്‍മിറ്റ് ചെയ്യുക.
Regular Employeesന്റെ Festival Allowance Certificate മാതൃക
- Certified that the Special Festival Allowance Bill is prepared as per G.O.(P) No. 92/2026/Fin Dated: 14.08.2026.
- Certified that the amount claimed in this bill has not been claimed in any previous bills.
Retired Employeesന്റെ Festival Allowance Certificate മാതൃക
- Certified that the Special Festival Allowance Bill is prepared as per G.O.(P) No. 92/2026/Fin Dated: 14.08.2026.
- Certified that the employee had retired from service on ...................
- Certified that the amount claimed in this bill has not been claimed in any previous bills.
Processing Bonus Bill
- ബോണസ് ബില്‍ പ്രോസസ് ചെയ്യുന്നതിന് Salary Matters -> Processing -> Bonus -> Bonus Calculation എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന പേജില്‍ Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുക്കുക.തുടര്‍ന്ന് Select Employees ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ബോണസ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരുടെ പേരും പെന്‍ നമ്പരും വലത് വശത്ത് ലിസ്റ്റ് ചെയ്ത് വരും
- ഈ ജീവനക്കാരെ സെലക്ട് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ബില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മെസേജ് ലഭിക്കും .OK അമര്‍ത്തുക
Generating Processed Bonus Bill
ബോണസ് Bill പ്രോസസ്ചെയ്ത് കഴിഞ്ഞാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിന് Salary Matters -> Processing -> Bonus -> Bonus Bill എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന പേജില്‍ Department, Office, DDO Code, Bill Type എന്നിവ തിരഞ്ഞെടുത്ത ശേഷം Control Code നേരെയുള്ള ലിസ്റ്റില്‍ നിന്നു ബില്‍ സെലക്ട് ചെയ്യുക
Inner Bill സെലക്ട് ചെയ്ത ശേഷം പേജിന് താഴെയുള്ള View Report ബട്ടണ്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന Are you sure to proceed? എന്നതിന് നേരെ OK അമര്‍ത്തുക അപ്പോള്‍Inner Bill ഡൗണ്‍ലോഡ് ചെയ്‍ത് കിട്ടും. ഇതേ രീതിയില്‍ OuterBill ഉം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Bonus Processing of Retired Employees
31.03.2026നോ അതിന് മുമ്പോ സര്‍വീസില്‍ നിന്ന് വിരമിച്ചവരും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ ആറ് മാസം സര്‍വീസിലുണ്ടായിരുന്ന ജീവനക്കാരുടെ ബോണസ് തയ്യാറാക്കുന്നതിന് Salary Matters -> Processing -> Bonus -> Bonus Calculation (Retired) ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.ബില്‍ പ്രോസസിങ്ങ് പൂര്‍ത്തിയായാല്‍ മുകളില്‍ പറഞ്ഞ ക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Cancelling Processed Bonus Bill
ഏതെങ്കിലും കാരണവശാല്‍ തയ്യാറാക്കിയ ബോണസ് ബില്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ Salary Matters -> Processing -> Bonus -> Cancel Bonus Calculation എന്ന ക്രമത്തില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.തുറന്ന് വരുന്ന പേജില്‍ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ തയ്യാറാക്കിയ ബില്ലുകള്‍ ലിസ്റ്റ് ചെയ്ത് വരും .ക്യാന്‍സല്‍ ചെയ്യേണ്ട ബില്ലിന്റെ വലത് വശത്തെ ചെക്ക് ബോക്‍സില്‍ ക്ലിക്ക് ചെയ്ത് പേജിന്റെ താഴെ കാണുന്ന Proceed ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Bonus cancellation Processing Successfully Completed എന്ന മെസേജ് ലഭിക്കും
Making Bonus Bill
ബോണസ് ബില്‍ തയ്യാറാക്കുന്നതിന് Accounts -> Bills -> Make bill from Payroll എന്ന ക്രമത്തില്‍ പ്രവേശിച്ച് Make bill from Payroll പേജില്‍ Department, Office, DDO Code നല്‍കി Bill Nature ആയി Bonus തിരഞ്ഞെടുക്കുക. Select Bill എന്നതിന് നേരെയുള്ള ലിസ്റ്റില്‍ നിന്നും ബോണസ് ബില്‍ തിരഞ്ഞെടുക്കുക ചുവടെയുള്ള Make Bill ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Do you want to proceed?എന്നതില്‍ OK നല്‍കുക Paybill has been successfully prepared with Bill Number : എന്ന മെസേജ് ലഭിക്കും തുടര്‍ന്ന് Accounts -> Bills -> Upload Supporting Documents വഴി ആവശ്യമായ ഡോക്യുമെന്റ്സ് അപ്‍ലോഡ് ചെയ്യുക.തുടര്‍ന്ന് Forward for Approval എന്നത് നല്‍കുക.Accounts -> Bills -> E-submit Bill ക്രമത്തില്‍ ബില്‍ ഇ സബ്‍മിറ്റ് ചെയ്യുക
Format of Bonus Certificate
- Certified that the Bonus Bill is prepared as per G.O.(P) No. 92/2026/Fin Dated: 14.08.2026. The employees included in this bill are in permanent Government Service on 31.03.2026 and have a continuous service of 6 months or more during the Financial Year 2025-26
- Certified that the amount claimed in this bill has not been claimed in any previous bills.
Format of Bonus Certificate (Retired Employees)
- Certified that the Bonus Bill is prepared as per G.O.(P) No. 92/2026/Fin Dated: 14.08.2026.
- Certified that the employee had retired from service on ...................
- Certified that the amount claimed in this bill has not been claimed in any previous bills.
Processing Onam Advance
ഓണം അഡ്വാന്‍സ് പ്രോസസ് ചെയ്യുന്നതിന്
- Salary Matters -> Processing -> Onam / Fest. Advance -> Onam / Fest. Advance Processing എന്ന ക്രമത്തില്‍ ക്ലിക്ക്ചെയ്യുക
- Festival Advance Processing പേജില്‍ Department, Office, DDO Code എന്നിവ നല്‍കി Bill Type തിരഞ്ഞെടുക്കുക.
- പ്രസ്‍തുത ബില്‍ ടൈപ്പില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാരുടെയും പേരും പെന്‍ നമ്പറും ലിസ്റ്റ് ചെയ്ത് വരും
- പുേജിലെ Update the Fest. / onam Adv details below എന്ന ഭാഗത്ത് ഓണം അഡ്വാന്‍സ് ആവശഅയമായ ജീവനക്കാരുടെ പേരിന് ഇടത് വശത്തെ ചെക്ക് ബോക്സ് ക്ലിക്ക് ചെയ്ത ശേഷം പേരിന് നേരെ Loan Amount 20000 എന്ന് നല്‍കുക മറ്റ് കോളങ്ങള്‍ ഓട്ടോമാറ്റിക്കായി വന്ന് കൊള്ളും
- അഡ്വാന്‍സ് ആവശ്യമായ ജീവനക്കാരെ മാത്രം ടിക്ക് മാര്‍ക്ക് ചെയ്ത് തുക നല്‍കാവൂ
- 20000 രൂപയില്‍ കുറവ് ആവശ്യമായ ജീവനക്കാര്‍ക്ക് 1000 ന്റെ ഗുണിതങ്ങളായ തുക നല്‍കിയാല്‍ മതി
- തുടര്‍ന്ന് പേജിന് താഴെയുള്ള Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Generating Processed Onam Advance Bill
- Salary Matters -> Processing -> Onam / Fest. Advance -> Onam / Fest. Advance Bill Generationഎന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
- Department, Office, DDO Code ഇവ നല്‍കി Adv Type ആയി Fest Adv. എന്നത് തിരഞ്ഞെടുക്കുക
- Bill Type Inner സെലക്ട് ചെയ്യുക .പ്രോസസ് ചെയ്ത ബില്ലിന്റെ വിവരങ്ങള്‍ ലിസ്റ്റ് ചെയ്ത് വരും വലത് വശത്ത് Select ക്ലിക്ക് ചെയ്താല്‍ Inner Bill പി ഡി എഫ് രൂപത്തില്‍ ലഭിക്കും
- ഇത് പോലെ Outer Bill PDFരൂപത്തില്‍ തയ്യാറാക്കുക
- ഏതെങ്കിലും കാരണവശാല്‍ തയ്യാറാക്കിയ ബില്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ Salary Matters -> Processing -> Onam / Fest. Advance -> Cancel Processed Onam / Fest. Advance എന്ന ക്രമത്തില്‍ പ്രവേശിച്ച് ബില്‍ തിരഞ്ഞെടുത്ത് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്
Making Onam Advance Bill
Onam Advance Bill തയ്യാറാക്കുന്നതിന്
- Accounts -> Bills -> Make bill from Payroll എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
- Department,Office,DDO Code എന്നിവ നല്‍കി Bill Nature ആയി Festival Advance തിരഞ്ഞെടുക്കുക
- Select Bill എന്നതില്‍ ബില്‍ തിരഞ്ഞെടുക്കുക.മറ്റ് ഫീല്‍ഡുകള്‍ ഓട്ടോമാറ്റിക്ക് ആയി വന്നുകൊള്ളും
- പേജിന് താഴെയുള്ള Make Bill ക്ലിക്ക് ചെയ്യുക
- Paybill has been successfully prepared with Bill Number : എന്ന മെസേജ് ലഭിക്കും
- തുടര്‍ന്ന് Accounts -> Bills -> Upload Supporting Documents ക്രമത്തില്‍ ആവശ്യമായ Documents അപ്‍ലോഡ് ചെയ്യുക
- ബില്ലിനൊപ്പം ഓഫീസ് പ്രൊസീഡിങ്ങ്‍സ് ട്രഷറികള്‍ ആവശ്യപ്പെടാറുണ്ട് . ആവശ്യമെങ്കില്‍ അതും അപ്‍ലോഡ് ചെയ്യണം
- പേജിന്റെ താഴെ Forward for Approval എന്നത് നല്‍കി അപ്രൂവല്‍ നല്‍കുക
- Accounts -> Bills -> E-submit Bill എന്ന ക്രമത്തില്‍ ഇ-സബ്‍മിറ്റ് ചെയ്യുക
Format of Onam Advance Certificate
- Certified that the Onam Advance Bill is prepared as per G.O.(P) No. 91/2026/Fin Dated 14.08.2026. The amount will be recovered in five equal installments from the salary bill of
- October 2026 onwards.
- Certified that the amount claimed in this bill has not been claimed in any previous bills.
