അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അധ്യാപക പരിശീലനം - വിശദാംശങ്ങള്‍


പ്രൈമറി അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി നാളെ (മെയ് 14) വ്യാഴം മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് വിവിധമാര്‍ഗങ്ങളിലൂടെ പരിശീലനക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്.
പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ
  1. കമ്പ്യൂട്ടറിലോ മൊബൈലിലോ വിക്ടേഴ്‌സ് ചാനലിന്റെ ലിങ്കിലൂടെ https://victers.kite.kerala.gov.in
  2. Youtube ലൂടെ തല്‍സമയം കാണാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് കാണുന്നതിനുള്ള ലിങ്ക് :   https://www.youtube.com/itsvicters
  3. സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം  https://samagra.kite.kerala.gov.in/
  4. കേബിള്‍ ടിവി യില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ (Asianet Cable Networkല്‍ ചാനല്‍ നമ്പര്‍ 411, കേരളവിഷന്‍ ചാനല്‍ നമ്പര്‍ 42, ഡെന്‍ നെറ്റ്‌വര്‍ക്ക് ചാനല്‍ നമ്പര്‍ 639, ഡിജിമീഡിയ ചാനല്‍ നമ്പര്‍ 149)
  5. മൊബൈല്‍ ആപ്പിലൂടെ ചുവടെ ലിങ്കുകളിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്

പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറുകള്‍ ചുവടെ
SSK നിര്‍ദ്ദേശങ്ങള്‍ ഇവിടെ


full-width

Post a Comment

Previous Post Next Post