CLICK HERE to Watch VICTERS ONLINE CLASS
VICTERS CHANNEL സംപ്രേഷണം ചെയ്‌ത ഓണ്‍ലൈന്‍ ക്ലാസുകളുടെ യു ട്യൂബ് ലിങ്കുകള്‍ ഇവിടെ |
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. വിക്‌ടേഴ്‌സ് ചാനലിലൂടെയാവും രാവിലെ 8.30 മുതല്‍ ഓരോ ക്ലാസുകള്‍ക്കും വ്യത്യസ്‌ത സമയങ്ങളിലാവും ക്ലാസുകള്‍ നടക്കുക. ക്ലാസുകളുടെ സമയക്രമം ചുവടെ. ഓരോ ദിവസവും നടന്ന ക്ലാസുകളുടെ യുട്യൂബ് ലിങ്കുകള്‍ ചുവടെ
കൈറ്റ്
വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാകുന്ന ചാനല്‍ നമ്പറുകള്‍
ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411,
ഡെൻ നെറ്റ്‌വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ
116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ്
ടി.വി.യിലും 642-ാം നമ്പറിൽ ചാനൽ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്.
ഓപ്പറേറ്റർമാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്സ്
ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.സണ്‍ ഡയറക്‌ടിലും 240നമ്പര്‍ ചാനലില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്
തമിഴ് മീഡിയം 8,9,10 ക്ലാസുകളിലേക്ക് ജൂൺ 1
നുള്ള Online ക്ലാസ്സുകൾ ഇതോടൊപ്പമുള്ള ഷെഡ്യൂൾ പ്രകാരമുള്ള സമയം മുതൽ
ലഭ്യമാക്കുന്നതാണ്. ഷെഡ്യൂളിനൊപ്പമുള്ള അവിടെ നല്‍കിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ക്ലാസുകൾ കാണാവുന്നതാണ്. ഇംഗ്ലീഷ് ,ഹിന്ദി ക്ലാസുകൾ Victers വഴി തന്നെ ലഭ്യമാണ്. തമിഴ് മീഡിയം 8,9,10 ക്ലാസുകളുടെ ജൂണ്‍ 1നുള്ള ലിങ്കുകള്‍ ചുവടെ
ജൂൺ 2 മുതലുള്ള ഷെഡ്യൂൾ തുടർന്ന് ദിവസങ്ങളില്‍ ഈ പോസ്റ്റില്‍ നൽകുന്നതാണ്. |
ഇതിനു പുറമേ www.victers.kite.kerala.gov.in പോർട്ടൽ വഴിയും Facebookൽ facebook.com/Victers educhannel വഴിയും തൽസമയവും യുട്യൂബ് ചാനലിൽ youtube.com/itsvicters ൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.
ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വീട്ടിൽ ടി.വിയോ സ്മാർട്ട്
ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകൾ കാണാൻ
അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് സർക്കാർ
ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ
ക്ലാസദ്ധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ ഭരണ
സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം
സഹായത്തോടെ ഏർപ്പെടുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച
തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി
ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545
ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി
ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‌ലൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടർന്ന് ഏർപ്പെടുത്തുന്നതാണ്.
സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‌ലൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടർന്ന് ഏർപ്പെടുത്തുന്നതാണ്.
- കമ്പ്യൂട്ടറിലും സ്‌മാര്‍ട്ട് ഫോണിലും വിക്‌ടേഴ്‌സ് ചാനല്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- ജൂണ്‍ 1 ന് ഓരോ ക്ലാസുകളുടെയും വിഷയം തിരിച്ചുള്ള സമയക്രമം ഇവിടെ
ജൂണ്‍ 5ന് നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോ ലിങ്കുകള്‍ ഇവിടെ
June 4ന് നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോ ലിങ്കുകള്‍ ഇവിടെ
ജൂണ്‍ 3ന് പ്രക്ഷേപണം ചെയ്‌ത ക്ലാസുകളുടെ യുട്യൂബ് ലിങ്കുകള്‍ ചുവടെ
Class 1 (General) | Class 2 (Malayalam) | Class 3 English | Class 4 (Maths) | Class 5 (Social) |
Class 6 (Maths) | Class 8 Malayalam) | Class 9 (Physics) | Class 10 (Malayalam) |