അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

അക്‌ഷരവൃക്ഷം - ആദ്യസമാഹാരം പ്രസിദ്ധീകരിച്ചു

അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിക്കിയില്‍ വന്ന സൃഷ്‌ടികളില്‍ നിന്നും തിരഞ്ഞെടുത്ത ആദ്യ പുസ്‌തകം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു
   പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
     കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി രാജ്യത്താകെ നടപ്പിലാക്കിയിട്ടുള്ള ലോക്ക്‌ഡൌണിന്റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം 'അക്ഷരവൃക്ഷം' എന്ന പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവ ശേഖരിച്ച് പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി. ഈ അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു. കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിലെ മൂന്നു പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് തയ്യാറാക്കിട്ടുള്ള സ്‌കൂൾ വിക്കിയിലാണ് രചനകൾ സന്നിവേശിപ്പിച്ചിട്ടുള്ളത്. എസ്.സി.ഇ.ആർ.ടി.യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
       പുസ്തകങ്ങളുടെ മനോഹരമായ പുറംചട്ട തയാറാക്കിയത് വയനാട് ജി.എച്ച്.എസ്.എസ്. തരിയോടിലെ അധ്യാപകനായ എൻ.റ്റി. രാജീവാണ്. അഞ്ചു ദിവസംകൊണ്ടാണ് പുസ്തക രൂപത്തിലേക്ക് ഈ കൃതികൾ മാറ്റിയത്. മെയ് അഞ്ചുവരെ ലഭിക്കുന്ന രചനകൾ കൂടി ഇത്തരത്തിൽ പരിശോധിച്ച് എസ്.സി.ഇ.ആർ.ടി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും. പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥും സംബന്ധിച്ചു.
 
  • Click Here  for Aksharavruksham (First Part)- Articles
  • Click Here  for Aksharavruksham (First Part)- Poems
  • Click Here for Aksharavruksham (First Part)- Stories
 
full-width

Post a Comment

Previous Post Next Post