2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റി.മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രഥമാധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം. ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചശേഷം കൺഫോം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തീകരിക്കേണ്ട അവസാന ദിവസം മാർച്ച് 17 വരെ ദീർഘിപ്പിച്ചു. തങ്ങളുടെ സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും മൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണമെന്ന് പരീക്ഷാഭവൻ അറിയിച്ചു.
ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ