അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം

2019 മാർച്ച് SSLC/THSLC/SSLC (HI), THSLC (HI) പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഗ്രേസ്മാർക്കിന് അർഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓൺലൈനായി അറിയാം. SSLC വിദ്യാർത്ഥികൾ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ  www.thslcexam.kerala.gov.in  എന്ന വെബ്‌സൈറ്റിലും SSLC (HI) വിദ്യാർത്ഥികൾ www.sslchiexam.kerala.gov.in/thslchi_2019 എന്ന വെബ്‌സൈറ്റിലും "GRACE MARK APPLICATION STATUS" എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പരിശോധിക്കാം. 
  ലിങ്കിൽ രജിസ്റ്റർ  നമ്പറും, ജനനത്തീയതിയും നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം. ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകൾ പോരായ്മ പരിഹരിച്ച് സ്‌കൂൾ അധികൃതർക്ക് പുന:സമർപ്പിക്കാം. ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
   വിദ്യാലയങ്ങള്‍ക്ക് HM Login മുഖേന iExaMSല്‍ പ്രവേശിച്ചാല്‍ ആ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് അപേക്ഷയുടെ കണ്‍സോളിഡേറ്റഡ് സ്റ്റാറ്റസ് ലഭിക്കും. ഇതിനായി iExaMSല്‍ Pre Examination -> Grace Mark Application-> Grace Mark Entry എന്ന ക്രമത്തില്‍ പരിശോധിക്കാവുന്നതാണ്

Post a Comment

Previous Post Next Post