നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

GLock- Folder Locking Software for Ubuntu

 
ഉബുണ്ടുവില്‍ ഫോള്‍ഡറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് GLock. കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയര്‍ ബ്ലോഗ് വായനക്കാര്‍ക്കായി പങ്ക് വെക്കുന്നു

കഴിഞ്ഞകൊല്ലം UbuntuLock എന്ന ഒരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നു.  എന്നാല്‍ അതില്‍ വീഡിയോ ഫയലുകള്‍ retrieve ചെയ്യുമ്പോള്‍ ചിലത് നഷ്ടപ്പെട്ടു പോകുന്നു എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. ആ കുറവ് നികത്തിയാണ് GLock തയ്യാറാക്കിയിരിക്കുന്നത്.

g-lock_0.0-1_all.deb എന്ന .DEB ഫയല്‍ ചുവടെ നിന്നും download ചെയ്ത്
Install ചെയ്യുക.

Application - Office - GLock എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.

How to Lock a folder

ആവശ്യമായ ഫോള്‍ഡര്‍ browse ചെയ്ത് select ചെയ്താല്‍ നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക. അതോടുകൂടി സെലക്റ്റ് ചെയ്ത ഫോള്‍ഡര്‍ ഒരു താക്കോലിന്റെ ആകൃതിയിലുള്ള ചിത്രമായിമാറും.

ഇത് ക്ലിക്കിയാല്‍ താക്കോലിന്റെ ചിത്രമായിരിക്കും തുറന്നു വരിക. ഫോള്‍ഡറോ അതിലെ ഫയലുകളോ ഒന്നും കാണാനാകില്ല.

ഈ .png ഫയല്‍ DELETE ചെയ്യാന്‍ പറ്റില്ല. ( ഇനി അഥവാ എന്തെങ്കിലും command ഉപയോഗിച്ച് delete ചെയ്താലും സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാം...)
How to Unlock a folder
സൂക്ഷിക്കപ്പെട്ട ഒരു ഫോള്‍ഡറിനെ തിരിച്ചെടുക്കുവാന്‍, വീണ്ടും GLock തുറന്ന് Browse the folder to unlock എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ കാണുന്ന ലിസ്റ്റില്‍ നിന്ന് ആവശ്യമായ ഫോള്‍ഡര്‍ മാത്രം സെലക്റ്റ് ചെയ്യുക. ഇപ്പൊഴും നിങ്ങളുടെ system password 2 പ്രാവശ്യം നല്കുക അപ്പോള്‍ ആ ഫയല്‍ ആദ്യം സ്ഥിതിചെയ്തിരുന്ന അതേ സ്ഥലത്ത് പ്രത്യക്ഷമാകും. താക്കോല്‍ ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യും.


NOTE :

ഉബുണ്ടു എക്സ്പര്‍ട്ടുകള്‍ക്ക് ഒരു പക്ഷെ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ സാധിച്ചേക്കും...!!!😃😄😅

പരിശോധിച്ച്...... Dummy Folders ഉപയോഗിച്ച് പരീക്ഷിച്ച് ഉറപ്പുവരുത്തിമാത്രം നിങ്ങളുടെ വിലപ്പെട്ടഫോള്‍ഡറുകള്‍ GLock ഉപയോഗിച്ച് പൂട്ടുക....
 
ഇതിന്റെ രഹസ്യം കണ്ടുപിടിച്ചവര്‍ അത് കമന്റായി പങ്കിടുമല്ലോ
 
Click Here to Download  g-lock_0.0-1_all.deb

Post a Comment

Previous Post Next Post