ഇന്ന് ദേശീയ പണിമുടക്ക് . പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് ഉത്തരവ് Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം(Updated)

       പത്താം തീയതി നടക്കുന്ന കുട്ടിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍ IT@Schoolന്റെ Training Management Systemല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനുള്ള ലിങ്ക് ഇവിടെ നിന്നും ലഭിക്കും. Sampoorna Username & Password ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ SSITC ONE-DAY Training എന്ന ലിങ്കിലാണ് ഇത് രേഖപ്പെടുത്തേണ്ടത്.
     സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിച്ചിരിക്കുന്നത്. SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനമേല്‍നോട്ടത്തിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായ രക്ഷാധികാരസമിതി രൂപീകരിക്കണം. ഒരു വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് 20 പേരെ അംഗങ്ങളാക്കി രൂപീകരിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിനായി അഞ്ച് മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയാണ് പ്രത്യേകം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. ഇതിലേതെങ്കിലുമൊരു മേഖലയില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാലയങ്ങളിടെ ICT പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ SITC/JSITCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും സാധിക്കുമെന്ന മേന്മയുമുണ്ട്. 
    ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ മാസംമാരംഭിക്കുകയാണല്ലോ. അതിന് മുന്നോടിയായി SITC/JSITC മാര്‍ക്കുള്ള പരിശീലനം നാലാം തീയതി നടന്നു. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത് നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മൊഡ്യൂളുകള്‍ IT@School തയ്യാറാക്കി നല്‍കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായാല്‍ IT വിദ്യാഭ്യാസരംഗത്ത് അതൊരു പുതിയ കാല്‍വെപ്പായിരിക്കും എന്നുറപ്പാണ്. വിദ്യാലയങ്ങളെ ഹൈടെക്കാക്കുന്ന പ്രവര്‍ത്തനത്തോടൊപ്പം നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഐ ടി അധ്യാപകര്‍ക്ക് അധികഭാരമാവാതെ നടപ്പിലാക്കാന്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടാവണമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അഭിപ്രായമുള്ളു. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

   പത്താം തീയതി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ മുമ്പാകെ അവതരിപ്പിക്കന്ന സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റും എന്ന വിഷയത്തെ അധികരിച്ച് പരിശീനലക്ലാസില്‍ അവതരിപ്പിക്കാനുതകുന്ന ഒരു കുറിപ്പ് എസ് ഐ ടിസി ഫോറം ജില്ലാ പ്രസിഡന്റും കൊപ്പം GVHSS School SITCയുമായ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 
     മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് പത്താം തീയതി നടക്കുന്ന പരിശീലനത്തില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരു കുറിപ്പും പ്രസന്റേഷനും തയ്യാറാക്കി അയച്ചിരിക്കുകയാണ് പരുതൂര്‍ ഹൈസ്കൂളില്‍ എസ് ഐ ടി സി കൂടിയായ ശ്രീ ഷാജിമോന്‍ സാര്‍. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഹാര്‍ഡ്‌വെയറുമായി ബന്ധപ്പെട്ട മറ്റൊരു പ്രസന്റേഷനും ശ്രീ ഷാജിമോന്‍ സാര്‍ അയച്ചു തന്നിട്ടുണ്ട് അതും ചുവടെ ലഭിക്കും.
Presentation(Hardware):Presentation(Animation):കുറിപ്പ്:Presentation(pdf)
        ആനിമേഷനുമായി ബന്ധപ്പെട്ട് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍(PTMYMHS Edappallam)  തയ്യാറാക്കിയ ഈ കുറിപ്പും ഏറെ പ്രയോജനപ്പെടും. പ്രസ്തുത കുറിപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്  
       കുട്ടിക്കൂട്ടത്തിന്റെ ഭാഗമായി ഇല്ക്ട്രോണിക്സ് ആന്‍ഡ് ഫിസിക്കല്‍ കമ്പ്യൂട്ടിങ്ങിന്റെ ഭാഗമായി അവതരിപ്പാവുന്ന ഒരു Simple Led Projectന്റെ Youtube Video അയച്ച് തന്നിരിക്കുന്നത് പെരിങ്ങോട് സ്കൂളിലെ രവി മാഷാണ്. മാഷ് അയച്ച് തന്ന വീഡിയോയുടെ ലിങ്ക് ഇവിടെ


2 Comments

Previous Post Next Post