അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC iExaMS പ്രശ്നങ്ങള്‍

SSLC iExaMS സൈറ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമായി. പതിവ് പോലെ പരാതികളും സംശയങ്ങളുമായി അധ്യാപകരുടെ കോളുകള്‍ ലഭിക്കുന്നുണ്ട്. പ്രധാനമായും  ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലാണ് പ്രശ്നം നേരിടുന്നത്. odsഫയലില്‍ Class Teachersന്റെ മെയില്‍ ഐ ഡിയിലെ ഹൈപ്പര്‍ ലിങ്കുകളൊഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി മെയില്‍ ഐ ഡി ഉള്‍പ്പെട്ട കോളം സെലക്ട് ചെയ്ത് Format -‍> Clear Direct Formatting വഴി ഓരോ സെല്ലിലെയും ഹൈപ്പര്‍ ലിങ്ക് ഒഴിവാക്കുക. അതേ പോലെ തന്നെ ക്ലാസ് അധ്യാപകരുടെ യൂസര്‍നാമത്തില്‍ Special Character പാടില്ലെന്ന് മെസേജ് ലഭിക്കുന്നു. അതേപോലെ തന്നെ പരിശീലനത്തില്‍ ക്ലാസ് അധ്യാപകര്‍ക്ക് കോമണ്‍ പാസ്‌വേര്‍ഡ് എന്ന നിര്‍ദ്ദേശമാണ് നല്‍കിയിരുന്നതെങ്കിലും Multiple Password എന്ന Error Message ലഭിക്കുന്നു. ഓരോ ക്ലാസ് ടീച്ചര്‍ക്കും വ്യത്യസ്തമായ പാസ്‌വേര്‍ഡുകള്‍ നല്‍കിയാല്‍ ശരിയാവുന്നുണ്ട്. അതേ പോലെ സമ്പൂര്‍ണ്ണയിലെ ഫോട്ടോ അപ്‌ലോഡ് ആയിട്ടില്ല എന്നും പുതുതായി ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതികളും പറഞ്ഞു കേള്‍ക്കുന്നു . പ്രശ്നങ്ങളെല്ലാം ഉടനെ തന്നെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രശ്നങ്ങള്‍ പരീക്ഷാഭവന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.    
    അതിന് ലഭിച്ച മറുപടിയില്‍ ഓരോ വിദ്യാലയവും പ്രശ്നങ്ങള്‍ iexamhelpdesk@gmail.com എന്ന മെയിലിലേക്ക് School Code, Contact Number ഇവ സഹിതം മെയില്‍ ചെയ്താല്‍ പ്രശ്നപരിഹാരം ഉടനുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post