അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പ്രശ്നങ്ങള്‍

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലെ പാസ്‌വേര്‍ഡ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫോറം ഇതിന്റെ ചുമതലയുള്ള വ്യക്തിക്ക് കത്ത് നല്‍കിയതിന് ലഭിച്ച മറുപടിയില്‍ പാസ് വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള അധികാരം DPI Scholarship Sectionന് മാത്രമാണെന്നും ഏതെങ്കിലും വിദ്യാലയങ്ങള്‍ക്ക് പാസ്‌വേര്‍ഡില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട വിദ്യാലയം DPI Scholarship Sectionല്‍ ബന്ധപ്പെടുകയോ priya.gopal@nic.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുകയോ ചെയ്യുന്നതിനാണ് പറഞ്ഞത്. (അവിടെ നിന്നും ലഭിച്ച മെയിലിലെ മറുപടി ഇതായിരുന്നു "OTHERWISEASK THE SCHOOL TO SEND PASSWORD RESET MAIL TO priya.gopal@nic.in clearly mention the school code in the mail"). നിലവില്‍ കുട്ടികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കണ്‍ഫേം ചെയ്താല്‍ എഡിറ്റ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. നിരവധി വിദ്യാലയങ്ങള്‍ക്ക് ഇപ്പോഴും സൈറ്റില്‍ Institution Login ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. അത്തരം വിദ്യാലയങ്ങള്‍ DPI Scholarship Section നെ ബന്ധപ്പെടുക. മറ്റേതെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം മെയില്‍ നല്‍കാനാണ് പറഞ്ഞത്. ഇതിനായി ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി  nicpmu-nsp@nic.in

Post a Comment

Previous Post Next Post