Departmental Test ഫലം പ്രഖ്യാപിച്ചു. Result അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പൈത്തണ്‍ പരിശീലന സഹായി

    
   SSLC പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ ഏറ്റവുമധികം പ്രയാസമേറിയതെന്ന് പരാതിപ്പെടുന്ന പാഠഭാഗമാണ് പൈത്തണ്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷ. ആശയം വ്യക്തമാക്കുന്നതിലുള്ള അവ്യക്തതയാകാം ഈ പരാതിക്ക് പ്രധാന കാരണം. ഏറെ ആശങ്കയോടെ വിദ്യാര്‍ഥികള്‍ കാണുന്ന ഈ പാഠഭാഗത്തെ പ്രശ്നങ്ങള്‍ പരിശീലിക്കുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും സഹായകരമായ ഒരു പരിശീലനസഹായി ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. വിവിധ വിഷയങ്ങളെ സംബന്ധിച്ച പാഠഭാഗങ്ങള്‍ സ്വയം വിലയിരുത്തുന്നതിന് സഹായകരമായ സെറ്റിഗാമുകളിലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ് ഈ പുതിയ സോഫ്റ്റ്‌വെയറിന്റെയും സൂത്രധാരന്‍. പൈത്തണ്‍ പാഠഭാഗവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക് ചോദിച്ച ചോദ്യങ്ങള്‍ പരിശീലിക്കുകയും അതു വഴി ആശയം ഉറപ്പിക്കുകയുമാണ് ഈ സോഫ്റ്റ്‌വെയറിന്റെ ഉദ്ദേശം. ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
and then install the .deb file 
ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി  Application -> Education
-> pythonpractice എന്ന ക്രമത്തില്‍ തുറക്കുക
File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക.
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക.
ആകെ 11 ചോദ്യങ്ങളാണുള്ളത്.
Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്  /home/username/Exam10 എന്ന ഫോള്‍ഡറില്‍ RegNo_QnNo എന്ന പേരില്‍ സേവ് ചെയ്യുക.

അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും.

തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or IDLE (Using Python 2.7 in 14.04)തുറന്നുവരും. 

Post a Comment

Previous Post Next Post