അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഇലക്ട്രോണിക്‌സ് കിറ്റ് റാസ്‌പ്ബറി പൈ വിതരണം

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഐ ടി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂളുകളില്‍  ഇലക്ട്രോണിക്‌സ്@സ്കൂള്‍ പദ്ധതി, റാസ്പ്‌ബറിപൈ ഉപകരണ വിതരണം എന്നിവ നടപ്പിലാക്കാനുദ്ദേശിക്കുന്നു. 
  ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ ഇലക്ട്രോണിക്‌സ് പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കുകഎന്ന ലക്ഷ്യത്തോടെ പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന ഭാഗങ്ങളടങ്ങിയ ഇലക്ട്രോണിക്‌സ് കിറ്റുകള്‍ ഐ ടി വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളുകളുകള്‍ക്കും ഇത് ലഭ്യമാക്കും.ഒമ്പതാം ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് കിറ്റുകള്‍ ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഫിസിക്‌സ് അധ്യാപകര്‍ ഐ ടി@സ്കൂള്‍ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെട്ട് ഇവ കൈപ്പറ്റണം. ആദ്യഘട്ടം എന്ന നിലയില്‍ പാലക്കാട് ഉപജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ ഫിസിക്‌സ് അധ്യാപകര്‍ ഇവ 19-ന് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്റെ കത്ത് സഹിതം ഹാജരായി ഏറ്റ് വാങ്ങണം.ലഭ്യമായ ഇലക്ട്രോണിക്‌സ് കിറ്റിന്റെ വിശദാംശങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്
   വിദ്യാര്‍‍ഥികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് അഭിരുചിയും താല്‍പര്യവും വളര്‍ത്തുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ആരംഭിച്ച റാസ്പ്‌ബറിപൈ ഉപകരണ വിതരണം ഈ വര്‍ഷവും തുടരുന്നു. Govt/Aided/Recognised Unaided സ്കൂളുകളിലെ രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം ഇവ വിതരണം ചെയ്യുന്നത്. പാലക്കാട് ജില്ലയില്‍ ഇവ 19-ന് രാവിലെ 9.15-ന് പാലക്കാട് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ അന്നേ ദിവസം പ്രധാനാധ്യാപകന്റെ കത്ത് സഹിതം നേരിട്ട് ഹാജരായി ഉപകരണം ഏറ്റ് വാങ്ങണം. ഓരോ വിദ്യാലയവും സ്കൂള്‍ പ്രധാനാധ്യാപകന്‍, എസ് ഐ ടി സി , എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ എന്നിവര്‍ കൂടിയാലോചിച്ച് പഠനത്തിലെ മികവും ഐ സി ടിയിലെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ രണ്ട് വിദ്യാര്‍ഥികളെ കണ്ടെത്തി 17-ന് മൂന്ന് മണിക്ക് മുമ്പായി പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ്.
   

1 Comments

Previous Post Next Post