- User Name&Password: സമ്പൂര്ണ്ണയുടേത്
- IT@school-ന്റെ ഓണ്‍ലൈന്‍ ലിങ്കില്‍ സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്.
- ദൃശ്യമാകുന്ന വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിന് Edit ലിങ്ക് ഉപയോഗിക്കുക
- നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം Confirm ചെയ്യുക
- Email: sixthworkday@gmail.com
- ഔദ്യോഗികം(DPI Office) - 0471-2580515
സാങ്കേതികം(IT@school) - 0471-2529800 Ex:852
പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ഹരിശ്രീ വെബ്സൈറ്റിലും വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ്. ഇതിനുള്ള ലിങ്ക് അന്നേ ദിവസം ലഭ്യമാകും. സ്കൂളുകള്‍ക്ക് ഇതിന്റെ ട്രയല്‍ നടത്തുന്നതിനുള്ള ലിങ്ക് ഇവിടെ നിന്നും ലഭിക്കും. സ്കൂള്‍ കോഡ് Username-ഉം Paswword ആയി hsp2015 നല്‍കണം.
ഇതിനുള്ള ഹെല്‍പ്പ്ഫയല്‍ ഇവിടെ നിന്നും ലഭിക്കും
പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍
മണ്ണാര്‍ക്കാട് DEO:-
- ആറാം പ്രവര്‍ത്തി ദിവസകണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ഹരിശ്രീ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ Noon Meal School Code ആണ് Username ആയി നല്‍കേണ്ടത്.
- ഐടി സ്കൂള്‍ വെബ്സൈറ്റിലെ ലിങ്കിലും(സമ്പൂര്‍ണ്ണ യൂസര്‍ നാമവും പാസ്വേര്ഡും) ആറാം ദിവസവിശദാംശങ്ങള് ഉള്‍പ്പെടുത്തണം
- ഏതെങ്കിലും പ്രധാനാധ്യാപകര്‍ പുതുതായി ചാര്ജെടുത്തിട്ടുണ്ടെങ്കില് അവരുടെ ഫോണ്‍ നമ്പര്‍ അടിയന്തരമായി സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണം.
- ഐടി സ്കൂള്‍ ലിങ്കിലെയും ഹരിശ്രീയിലെ പ്രിന്റൗട്ടുകള്ക്കൊപ്പം ആറാം പ്രവര്ത്തിദിവസത്തിനുപയോഗിക്കുന്ന പ്രൊഫോര്‍മയും പൂരിപ്പിച്ച് എട്ടാം തീയതി ഉച്ചക്ക് രണ്ട് മണിക്കകം DEOയിലെത്തിക്കണം. അപ്ലോഡ് ചെയ്ത വിശദാംശങ്ങളുടെ പ്രിന്റൗട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ പാടില്ല
- ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി സമയത്ത് എന്തെങ്കിലും പിഴവുകള്‍ വന്നാല്‍ ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായിത്തന്നെ പിഴവുകള്‍ തിരുത്തിയതിന് ശേഷം മാത്രമെ പ്രിന്റൗട്ടുകള്‍ എടുക്കാവൂ.
- ഡേറ്റാ എന്‍ട്രി 11 മണിക്കകം പൂര്‍ത്തിയാക്കണം.മൂന്ന് പ്രഫോര്മകളിലെയും വിവരങ്ങള്‍ ഒന്ന് തന്നെയാണെന്നുറപ്പാക്കണം
- സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഐ ടി സ്കൂളുമായും ഹരിശ്രീയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് DEO ഓഫീസുമായും ബന്ധപ്പെടുക.
ഒറ്റപ്പാലം DEO :-
- ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും മെയ് 27-ന് നല്കിയ മെയിലെ എക്സല്‍ ഫോം മാറ്റങ്ങള്‍ വരുത്താതെ പൂരിപ്പിച്ച് എട്ടാം തീയതി 11 മണിക്കകം പൂരിപ്പിച്ച് നല്‍കണം
- ഹരിശ്രീ പാലക്കാട്, ഐ ടി സ്കൂള്‍ ലിങ്ക്, സമ്പൂര്‍ണ്ണ എന്നിവയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം
- ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളുടെ എണ്ണം നിശ്ചിത ഫോറത്തില്‍ ഉള്‍പ്പെടുത്തി രണ്ട് കോപ്പി സഹിതം ഒമ്പതാം തീയതി 12 മണിക്കകം DEO-യിലെത്തിക്കണം
- ആറാം പ്രവര്ത്തിദിത്തിലെ കുട്ടികളുടെ എണ്ണം എട്ടാം തീയതി 11 മണിക്കകം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ പ്രധാനാധ്യാപകര്‍ നടത്തണം