അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC ഫലം പുനപ്രസിദ്ധീകരിച്ചു

SSLC പരീക്ഷാഫലം പുതുക്കി പ്രസിദ്ധീകരിച്ചു വിജയശതമാനത്തില്‍ നേരിയ വര്‍ദ്ധന. 98.57%. മുമ്പ് പ്രസിദ്ധീകരിച്ച റിസള്‍ട്ടിലെ സാങ്കേതികതകരാറുകള്‍ പരിഹരിച്ചതാണ് മാറ്റമെന്നും മറ്റുള്ളവരുടെ റിസള്‍ട്ടില്‍ മാറ്റമില്ലെന്നും പരീക്ഷാഭവന്റെ കുറിപ്പില്‍ പറയുന്നു. ഗ്രേസ് മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തല്‍, RAL തകരാറുകള്‍ പരിഹരിക്കുക, ആബ്സെന്റീസ് ഉള്‍പ്പെടുത്തല്‍, Cancellations എന്നിവയാണ് മാറ്റം വരുത്തിയവ.      നിലവിലുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 257 RAL കുട്ടികളുടെ വിദ്യാലയങ്ങള്‍ പരീക്ഷാഭവനുമായി ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു.  ഗ്രേസ് മാര്‍ക്ക് ഒഴികെയുള്ള കാരണങ്ങളാല്‍ റിസള്‍ട്ടില്‍ മാറ്റങ്ങള്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ചാല്‍ ഫോട്ടോകോപ്പി സൗജന്യമായി നല്‍കുമെന്ന് പരീക്ഷാഭവന്‍ അറിയിക്കുന്നു.
       SSLC പരീക്ഷയില്‍ ഉപരിപഠനത്തിനര്‍ഹത നേടാന്‍ കഴിയാത്തവര്‍ക്കുള്ള SAY പരീക്ഷ മെയ് 18 മുതല്‍ 22 വരെയായിരിക്കും. പരീക്ഷയെഴുതിയ കേന്ദ്രങ്ങളില്‍ മെയ് 4 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. Revaluation, Scrutiny ,Photocopy എന്നിവക്കായി ഈ മാസം 29 മുതല്‍ മെയ് നാലിന് ഉച്ചക്ക് ഒരുമണിവരെ  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്ററിന്റെ പകര്‍പ്പും സഹിതം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്‌മാസ്റ്റര്‍ക്ക് മെയ് നാലിന് വൈകിട്ട് നാലിന് മുമ്പ് നല്‍കണം. Revaluation-ന് പേപ്പറൊന്നിന് നാനൂറ് രൂപ വീതവും Photocopy-ക്ക് വിഷയമൊന്നിന് 200 രൂപ വീതവും Scrutiny- 50 രൂപ വീതവുമായിരിക്കും ഫീസ്.ഫീസും പ്രിന്റൗട്ടിനൊപ്പം നല്‍കണം. ഇതിനുള്ള സ്ര‍ക്കുലര്‍ താമസിയാതെ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കാം.
 

Post a Comment

Previous Post Next Post