അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 8 ബുധനാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സര്‍വീസില്‍ നിന്നും വിരമിച്ചു


എസ് ഐ ടി സി ഫോറത്തിന്റെ ആലത്തൂര്‍ ഉപജില്ലാ കണ്‍വീനറും മഞ്ഞപ്ര PKHS-ലെ SITCയുമായിരുന്ന ശ്രീ എ രാമകൃഷ്ണന്‍ മാഷ് സര്‍വീസില്‍ നിന്നും വിരമിച്ചു.1982 ജൂണ്‍ 8-ന്സര്‍വീസില്‍ പ്രവേശിച്ച രാമകൃഷ്ണന്‍ മാഷ് 32 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷം മാര്‍ച്ച് 31-നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.  ഐ ടി സ്കൂള്‍ പ്രോജക്ട് ആരംഭിച്ച കാലം മുതല്‍ എസ് ഐ ടി സി ആയിരുന്ന അദ്ദേഹം ഒരു പക്ഷെ SITC എന്ന സ്ഥാനത്തിരുന്നു കൊണ്ട് തന്നെ റിട്ടയര്‍ ചെയ്യുന്ന ആദ്യ അധ്യാപകന്‍ കൂടിയാകും. SITC ഫോറം രാമകൃഷ്ണന്‍ മാഷിന് ആഹ്ലാദപൂര്‍ണ്ണമായ ഒരു റിട്ടയര്‍മെന്റ് ജീവിതവും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നതോടൊപ്പം തന്നെ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങളെ നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ഫോറത്തിന്റെ ആശംസകള്‍.

1 Comments

Previous Post Next Post