ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SITC Forum Executive Committee Decisions






ഇന്ന് എസ് ഐ ടി സി ഫോറത്തിന്റെ റവന്യൂ ജില്ലാ എക്സി. കമ്മിറ്റി യോഗം ഒലവക്കോട് ചേര്‍ന്നു. പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ അധ്യാക്ഷനായിരുന്നു. വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയ മറുപടിയില്‍ ഐ ടി അധ്യാപകരെ അവഹേളിക്കുന്ന തരത്തിലുള്ള മറുപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.സെക്രട്ടറി ശ്രീ സുജിത്ത്, ഭാരവാഹികളായ ശ്രീ ശിവദാസന്‍, ശ്രീ കബീറലി, ശ്രീമതി മല്ലിക, ശ്രീ ശശികുമാര്‍, ശ്രീ സുഷേണ്‍, ശ്രീ ഷൗക്കത്തലി,ശ്രീ ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗതീരുമാനങ്ങള്‍ താഴെപ്പറയുന്നു.

  • ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ പ്രതിഫലമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സമാനമനസ്കരായ അധ്യാപകസംഘടനകളുടെ സഹകരണം തേടുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് യോജിച്ച പ്രവര്‍ത്തനം നടത്തുന്നതിനും തീരുമാനിച്ചു
  • എസ് ഐ ടി സിമാരുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തുന്നതിനും നിവേദനം നല്‍കുന്നതിനും പ്രതിനിധിസംഘത്തെ അയക്കുന്നതിന് തീരുമാനിച്ചു
  • ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം ജനുവരി ആദ്യവാരം ചേരുന്നതിന് തീരുമാനിച്ചു
  • ഐ ടി മേളയില്‍ എ ഗ്രേഡ് നേടിയ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമേദിക്കുന്നതിനും തീരുമാനിച്ചു
  • ഐ ടി സ്കൂളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
  • പരീക്ഷയുമായി സഹകരിക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉചിതമായ തീരുമാനം ജനറല്‍ ബോഡിയില്‍ എടുക്കുന്നതിന് ധാരണയായി

Post a Comment

Previous Post Next Post