നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്നേഹപൂര്‍വ്വം പദ്ധതി

സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാമിഷന്‍ വിവിധകാരണങ്ങളാല്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി ആരംഭിച്ച സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.മാതാപിതാക്കള്‍ രണ്ടുപേരുമോ അല്ലെങ്കില്‍ ഒരാളോ മരണപ്പെട്ട വിദ്യാര്‍ഥികളെ ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ അനാഥാലയങ്ങളില്‍ സംരക്ഷിക്കാതെ സ്വഭവനങ്ങളിലോ ബന്ധുവീടുകളിലോ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രതിമാസം ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വ്വം. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍
  • മാതാപിതാക്കളോ രണ്ടുപേരില്‍ ഒരാളുമോ മരണപ്പെട്ട കുട്ടികള്‍ക്ക് നല്‍കി വരുന്ന ഈ ധനസഹായത്തിന് മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരെയും പരിണിക്കും
  • വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമേധാവികള്‍ മുഖേന ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ.
  • വിദ്യാര്‍ഥിയുടെയും രക്ഷകര്‍ത്താവിന്റെയും രേരില്‍ ഏതെങ്കിലും കോര്‍ ബാങ്കിങ്ങ് സംവിധാനമുള്ള ബാങ്കില്‍ ജോയിന്റ് അക്കൗണ്ട്(രണ്ട് പേരും ചേര്‍ന്ന് തുക പിന്‍വലിക്കാവുന്ന രീതിയില്‍) ഉണ്ടാവണം.
ആവശ്യമായ രേഖകള്‍
  1. വെള്ളക്കടലാസിലുള്ള അപേക്ഷ
  2. വിദ്യാര്‍ഥിയുടെ അച്ഛന്‍/അമ്മ അല്ലെങ്കില്‍ രണ്ടുപേരും മരണമടഞ്ഞതിന്റെ Death Certificate-ന്റെ കോപ്പി
  3. വിദ്യാര്‍ഥിയുടെ പേര് ഉള്‍പ്പെടുന്ന BPL റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ അല്ലെങ്കില്‍ സംരക്ഷിക്കുന്ന കുടുംബം BPL വിഭാഗത്തിലുള്‍പ്പെടുന്നതാണെന്ന തദ്ദേശഭരണസ്ഥാപനത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ അതുമല്ലെങ്കില്‍ വിദ്യാര്‍ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡപരിധിയിലുള്ളതാണെന്ന വില്ലേജ് ഓഫീസറുടെ വരുമാനസര്‍ട്ടിഫിക്കറ്റ്
  4. വിദ്യാര്‍ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ആരംഭിച്ച ജോയിന്റ് അക്കൗണ്ട് ഉള്ള ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  5. വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡിന്റെയോ അല്ലെങ്കില്‍ ആധാര്‍ Enrolment രസീതിന്റെയോ പകര്‍പ്പ്
ധനസഹായം(പരമാവധി പത്ത് മാസത്തെ ധനസഹായം)
  • ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 300 രൂപ
  • ആറ് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 500 രൂപ 
  • പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 750 രൂപ

വിദ്യാലയങ്ങളില്‍ ചെയ്യേണ്ടത്
ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ വേണം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് . ആദ്യമായി വിദ്യാലയങ്ങള്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി New Institution Registration എന്ന ബട്ടണ്‍ വഴി സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.ഇങ്ങനെ നല്‍കുന്ന അപേക്ഷകള്‍ സാമൂഹ്യക്ഷേമ വകുപ്പ് പരിശോധിച്ച് പാസ്‌വേര്‍ഡ് സെറ്റ് ചെയ്ത് നല്‍കും .ഇതിന് അപേക്ഷ സമര്‍പ്പിച്ച് ഏതാനും ദിവസങ്ങള്‍ കാത്തിരിക്കണം.
Click Here for School Registration Help File
തുടര്‍ന്ന് ലഭ്യമായ Username & password ഉപയോഗിച്ച് ഇതേ സൈറ്റില്‍ തന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
 Help File for Online Application Entry

Snehapoorvam : Government Order Dated 10/10/2014
Application form for Information Collection Only 

Snehapoorvam Scheme--Online Application   

3 Comments

Previous Post Next Post