അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

വ്യാജ അഡ്‌മിഷനുകള്‍ തിരുത്തുന്നതിനവസരം

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിലവിലുള്ള തസ്തികകള്‍ നിലനിര്‍ത്തുന്നതിനും അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി ചില വിദ്യാലയങ്ങള്‍ അനധികൃതമായി വ്യാജ UID സഹിതം കുട്ടികളെ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങള്‍ക്ക് തെറ്റ് തിരുത്തുന്നതിന് ഒരവസരം കൂടി നല്‍കുന്നു. ഏതെങ്കിലും വിദ്യാലയങ്ങള്‍ അനധികൃതമായി സംപൂര്‍ണ്ണയിലും 6th Working Day സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ നീക്കുന്നതിന് ഈ മാസം 21 വരെ അതിനവസരം നല്‍കുന്നു. തുടര്‍ന്നും തെറ്റായ വിവരം നല്‍കി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയാല്‍ പ്രധാനാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറുമായിരിക്കും ഉത്തരവാദികളെന്നും അവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു

  • ആറാം പ്രവര്‍ത്തി ദിവസത്തെ സ്കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വ്യാജ അഡ്മിഷനുകള്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങള്‍ മാത്രമാണ് ഇതിനായി 6th Working Day സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളു.
  • ഇതിനായി സമ്പൂര്‍ണ്ണ Username ,Password ഇവ ഉപയോഗിച്ച് സൈറ്റില്‍ പ്രവേശിച്ച് തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത് ഭാഗത്തുള്ള Registration എന്ന ബട്ടണ്‍ അമര്‍ത്തുക.
  • സമ്പൂര്‍ണ്ണയിലുള്ള കുട്ടികളുടെ എണ്ണവും Sixth Working Day-ലെ കുട്ടികളുടെ എണ്ണവും വ്യത്യാസമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ദ്ദേശം കാണാവുന്നതാണ്. അത്തരം വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 18-ന് മുമ്പ് ഈ പേജില്‍ Yes എന്നതിന് നേരെയുള്ള ബട്ടണ്‍ തിരഞ്ഞടുത്ത് Submit ചെയ്യുക.
  • ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങള്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ 25-വരെ തെറ്റുകള്‍ തിരുത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. വ്യാജ അഡ്‌മിഷനുകള്‍ ഒഴിവാക്കിയ വിദ്യാലയങ്ങള്‍ ക്ലാസ് ഡിവിഷന്‍തല പ്രിന്റ്-ഔട്ടുകള്‍ ബന്ധപ്പെട്ട AEO/DEO കളില്‍ 27-നകം എത്തിക്കണം.
തങ്ങളുടെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ UID തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്ന സൈറ്റില്‍ സ്കൂള്‍ കണ്ടത്തി അതില്‍ ക്ലിക്ക് ചെയ്താതല്‍ മതി. ഇതിലെ UID വിശദാംശങ്ങളുടെ നേരെ Partially Match UID, Invalid UID, None എന്നിങ്ങനെ മൂന്ന് കോളങ്ങള്‍ കാണാവുന്നതാണ്. ഇവയുടെ നേരെ ഓരോ വിഭാഗത്തിലും ഉള്ള കുട്ടികള്‍ ആരൊക്കെയാണ് എന്നറിയുന്നതിന് അവക്ക് നേരെ കാണുന്ന സംഖ്യയില്‍ ക്ലിക്ക് ചെയ്യുക. Partially Match UID എന്നത് UID ശരിയാണെങ്കിലും പേരിന്റെ സ്പെല്ലിങ്ങിലോ, ജനനതീയതിയിലോ മറ്റോ മാറ്റങ്ങള്‍ ഉള്ളവരാണ്. തെറ്റായ UID ഉള്‍പ്പെട്ടവരാണ് Invalid വിഭാഗത്തിലുള്ളത്. ഇവരുടെ യഥാര്‍ഥ UIDനമ്പര്‍ കണ്ടെത്തി അവ തിരുത്തി നല്‍കണമെന്ന് രണ്ടാമത്തെ നിബന്ധന പറയുന്നു. നിലവില്‍ UID ഉള്‍പ്പെടുത്താത്തവരാണ് മൂന്നാമത്തെ None എന്നതിലുള്‍പ്പെട്ടിരിക്കുന്നത്.ഇത്തരത്തില്‍ Partially Match UID, Invalid UID, None എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ Enrolment Slip-ന്റെ പകര്‍പ്പോ സ്കൂളില്‍ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും
രജിസ്റ്റര്‍ ചെയ്യേണ്ട അവസാനദിവസം 18-ഉം തിരുത്തലുകള്‍ വരുത്തേണ്ട അവസാനദിവസം 25-ഉം ആണെന്ന് മറക്കാതെ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക.

Post a Comment

Previous Post Next Post