LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSA -District Project Officer- Deputation

  സര്‍വ ശിക്ഷാ അഭിയാന്റെ ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ നിലവിലുള്ള ജില്ലാ പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍/ഡയറ്റ് സീനിയര്‍ ലക്ചറര്‍/എ.ഇ.ഒ./ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ഡയറ്റ് ലക്ചറര്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. വയനാട് ജില്ലയില്‍ മൂന്നും ആലപ്പുഴ ജില്ലയില്‍ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, കോട്ടയം, പാലക്കാട്, ct കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒന്നു വീതവുമാണ് ഒഴിവുള്ളത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പ് അതത് ജില്ലാ ഒഫീസുകളിലും തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാതൃവകുപ്പിന്റെ (ഡയറക്ടറുടെ) നിരാക്ഷേപപത്രം സഹിതം മെയ് 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ), എസ്.എസ്.എ. ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695033 വിലാസത്തില്‍ ലഭിക്കണം.

Post a Comment

Previous Post Next Post